കോവിഡ്​​: സംസ്ഥാനത്ത്​ നാല്​ മരണം കൂടി; മരിച്ചവരിൽ രോഗ ഉറവിടമറിയാത്തവരും

കാസർകോട്: സംസ്ഥാനത്ത് കോവിഡ്​ മരണം ഉയരുന്നു. ബുധനാഴ്​ച രാവിലെ​ മൂന്ന്​ പേർ കൂടി കോവിഡ് ബാധിച്ച്​ മരിച്ചു. കാസർകോട്ടും കോഴിക്കോട്ടും കൊല്ലത്തുമാണ് ​ഓരോരുത്തർ മരിച്ചത്. കാസർകോട്​ അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറുന്നിസ (52), കോഴിക്കോട്​ പള്ളിക്കണ്ടി സ്വദേശി കോയട്ടി (57), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ്​ മരിച്ചത്. കണ്ണൂരിൽ ഇന്നലെ (ചൊവ്വാഴ്​ച) മരിച്ച വിളക്കോത്തൂർ സ്വദേശി സദാനന്ദന്(60)​ കോവിഡ്​ ആയിരുന്നുവെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇദ്ദേഹം അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.

പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹൈറുന്നിസ ബുധനാഴ്​ച പുലർച്ചെ 4.30ഓടെയാണ്​ മരിച്ചത്​. കാസർകോട് രണ്ടാമത്തെ കോവിഡ് മരണമാണിത്. ന്യുമോണിയയെ തുടര്‍ന്ന് കാസര്‍കോട്ടെ ​സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന്​ നടത്തിയ സ്രവ പരിശോധനയിലാണ്​ രോഗം സ്ഥിരീകരിച്ചത്​. ഹൈറുന്നിസക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന്​ വ്യക്തമല്ല. 

കോഴിക്കോട്​ പള്ളിക്കണ്ടി സ്വദേശി കോയട്ടിയുടെ മരണകാരണം​​ ഹൃദയാഘാതമാണെന്ന്​​ ഡോക്​ടർമാർ അറിയിച്ചു​. രണ്ട്​ ദിവസം മുമ്പാണ് പനി ലക്ഷണങ്ങളോടെ​ ഇദ്ദേഹത്തെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ നടത്തിയ കോവിഡ്​ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. പ്രമേഹവ​ും ഹൃദ്രോഗവും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ബുധനാഴ്​ച​ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. കോയക്ക്​ സമ്പർക്കത്തിലൂടെയാണ്​ കോവിഡ്​ ബാധിച്ചത്​. ജൂലൈ നാലിന്​ പള്ളിക്കണ്ടിയിൽ കോവിഡ്​ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം ഉണ്ടായിരുന്നു.

ചൊവ്വാ​ഴ്​ച വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ്​ കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കും കോവി‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്​.​

 

Tags:    
News Summary - covid death july 22th -kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.