എട്ട്​ ദിവസത്തിനുള്ളിൽ 302 പേർക്ക്​ സമ്പർക്കത്തിലൂടെ കോവിഡ്​; സംസ്ഥാനം ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത്​ സമ്പർക്കത്തിലൂടെയുള്ള കോവിഡ്​ രോഗികൾ വ്യാപിക്കുന്നു. എട്ട്​ ദിവസത്തിനിടെ 302 പേർക്കാണ്​ കോവിഡ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനം ആശങ്കയിലായിരിക്കുകയാണ്​. 

ജൂലൈ ഒന്നിന്​ 13 പേർക്കാണ്​ സമ്പർക്കത്തിലൂടെ കോവിഡ്​ ബാധിച്ചത്​. രണ്ടാം തീയതി മുതൽ ആറാം തീയതി വരെ യഥാക്രമം 14,27,17,38,35 എന്നിങ്ങനെയായിര​ുന്നു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. ഏഴ്​, എട്ട്​ തീയതികളിലായി 158 പേർക്കാണ്​ സമ്പർക്കത്തിലൂടെ കോവിഡ്​ പിടിപെട്ടത്​. 

ബുധനാഴ്​ച മാത്രം ആരോഗ്യപ്രവർത്തകർ, സൈനികർ, അർദ്ധ സൈനികർ എന്നിവരുൾപ്പെടെ 14 പേർക്കാണ്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്​. സമ്പര്‍ക്കത്തിലൂടെ രോഗബാധ വർധിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാനിന്​ രൂപം കൊടുത്തിട്ടുണ്ട്​.

രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കുകയും പൂന്തുറ ഉള്‍പ്പെടെ സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശനനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടാതെ വയോധികർ, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ വിഭാഗക്കാരോട് സുരക്ഷയുടെ ഭാഗമായി​ റിവേഴ്‌സ് ക്വാറൻറീന്‍ സ്വീകരിക്കണമെന്ന്​ നിര്‍ദേശമുണ്ട്.

Tags:    
News Summary - covid via contact; 302 covid cases within eight days in state -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.