Posted On
date_range Updated On
date_range മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന് കോവിഡ്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
നേരത്തേ മന്ത്രിയുടെ വസതിയിലെ ജീവനക്കാരിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയും കുടുംബവും സ്വയം നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പി.സി.ആർ ടെസ്റ്റിലാണ് കടകംപള്ളി സുരേന്ദ്രൻെറ മകന് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കടകംപള്ളി സുരേന്ദ്രനടക്കമുള്ളവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.