തിരുവനന്തപുരം: യാത്രാനിയന്ത്രണങ്ങളില്‍ ഇളവുവന്നപ്പോള്‍ കേരളത്തില്‍ കോവിഡ് പോസിറ്റിവ് ആകുന്നവരുടെ എണ്ണത്തിൽ ഗണ്യമായി വർധനയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. േമയ് എട്ടിന് ശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മേയ് എട്ടുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 503 ആയിരുന്നു. ഇപ്പോൾ അത് 2697 ആണ്.
യാത്രാനിയന്ത്രണങ്ങളില്‍ അയവുവന്നശേഷം ജൂണ്‍ 16 വരെ വിദേശത്തുനിന്ന് 84,195 പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 1,79,059 പേരും എത്തി. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കരുതലെടുത്തില്ലെങ്കില്‍ രോഗവ്യാപനതോത് നിയന്ത്രണാതീതമാകും.
ഈ മുന്‍കരുതലിെൻറ ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കോവിഡ് പരിശോധന നടത്തിയ ശേഷമാകണം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതെന്ന് േമയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും സംസ്ഥാനം ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ഇതിനകം ഇരുപതിലധികം വിമാനങ്ങള്‍ പരിശോധന നടത്തി നെഗറ്റിവ് ആയ യാത്രക്കാരുമായാണ് വന്നിട്ടുള്ളത്. ജൂണ്‍ 30നകം 100 വിമാനങ്ങള്‍ വരുന്നുണ്ടെന്നും ജൂണ്‍ 20ന് ശേഷം ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സ്പൈസ് ജെറ്റ് സി.എം.ഡി അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നുവെങ്കിൽ പെെട്ടന്ന് ഫലം കിട്ടുന്ന ആൻറിബോഡി ടെസ്റ്റ് നടത്താം. ട്രൂ നാറ്റ് എന്ന ചെലവുകുറഞ്ഞ പരിശോധനാസമ്പ്രദായം വ്യാപകമായിട്ടുണ്ട്.
യാത്രക്കാര്‍ക്കും മറ്റും ഏറ്റവും ഉചിതമായ പരിശോധന എന്നാണ് ഇതിനെക്കുറിച്ച് പറയുന്നത്. നിലവിൽ വിദേശത്തുനിന്ന് വരുന്നവരില്‍ 1.5 ശതമാനം പേർ കോവിഡ് പോസിറ്റിവാകുന്നുണ്ട്. യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായി വര്‍ധിക്കുമ്പോള്‍ പോസിറ്റിവ് കേസുകളുടെ എണ്ണവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ഉദ്ദേശം രണ്ടു ശതമാനം ആളുകള്‍ കോവിഡ് പോസിറ്റിവായാല്‍ വിദേശത്തുനിന്ന് വരുന്നവരില്‍ നാലായിരത്തോളമാളുകള്‍ കോവിഡ് പോസിറ്റിവാവുന്ന സ്ഥിതി ഉണ്ടാവും. ഇവരില്‍ നിന്ന് സമ്പര്‍ക്കംമൂലം കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും. ഇത് സമൂഹവ്യാപനത്തിലേക്ക് നയിച്ചേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.