വ്യാപനഭീതിക്കിടെ ശുഭസൂചനകൾ: കോവിഡ്​ കേസുകളുടെ ഇരട്ടിക്കൽ സമയം കൂടി

തിരുവനന്തപുരം: കോവിഡ്​ വ്യാപന ഭീതിക്കിടെ ആശ്വാസത്തി​െൻറ നേരിയ സൂചനകൾ. രണ്ട്​​ മാസത്തിനിടെ കേരളത്തിൽ കോവിഡ്​ കേസുകൾ ഇരട്ടിയാകാനെടുക്കുന്ന സമയദൈർഘ്യം കൂടി.

ഒക്​ടോബർ 13ലെ കണക്കുപ്രകാരം േപാസിറ്റീവ്​ കേസുകൾ ഇരട്ടിയാകാൻ 21 ദിവസമെടുത്തിരു​െന്നങ്കിൽ ഇപ്പോഴത്​ 36ലേക്കാണ്​ ഉയർന്നത്​. സെപ്​റ്റംബർ മധ്യത്തിൽ സംസ്​ഥാനത്തെ ഇരട്ടിക്കൽ കണക്ക്​ ശരാശരി 17 ദിവസമായിരുന്നു. ഇതുമായി തരാതമ്യം ചെയ്യു​േമ്പാഴാണ്​ വ്യാപന തീവ്രതയിൽ മാറ്റത്തി​െൻറ സൂചന പ്രകടമാവുന്നത്​.

കോവിഡ്​ കേസുകളുടെ എണ്ണം താരതമ്യേന കുറവായ ആഗസ്​റ്റ്​ ആദ്യം 17 ദിവസമെടുത്താണ്​ രോഗബാധിതുടെ എണ്ണം ഇരട്ടിച്ചിരുന്നത്​. നിലവിൽ സംസ്​ഥാനം കോവിഡ്​ വ്യാപനത്തി​െൻറ പാരമ്യതയിലാണെന്നാണ്​ ആരോഗ്യവകുപ്പി​െൻറ വിലയിരുത്തൽ​.

ഇൗ സാഹചര്യത്തിലാണ്​ ഇപ്പോഴത്തെ ഇരട്ടിക്കൽ സമയപരിധി ആശ്വാസം നൽകുന്നത്​. രാജ്യത്താകെയും ഇതോ​െടാപ്പം കേരളത്തിലും കോവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്ന പ്രവണത കണ്ടുതുടങ്ങിയതായി സർക്കാർ നിയോഗിച്ച വിദഗ്​ധസമിതിയുടെ അധ്യക്ഷൻ ഡോ.ബി. ഇഖ്​ബാലു​ം ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആറ്​ ജില്ലകളിലെ ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ്​ ​ സംസ്​ഥാന ശരാശരിയേക്കാളും മുകളിലാണ്​. ഇതിൽ മുന്നിൽ മലപ്പുറമാണ്.​ 31 ശതമാനമാണ്​ ഇവിടെ ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ്​. കഴിഞ്ഞയാഴ്ച 26.3 ശതമാനമായിരുന്നു. മലപ്പുറം പരിശോധനകളുടെ കാര്യത്തിൽ ഏറ്റവും പിന്നിലുമാണ്​​.

രോഗികൾ താരതമ്യേന കുറവുള്ള പത്തനംതിട്ടയിൽ (ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ്​^9.2) പത്ത്​ ലക്ഷം പേരിൽ 17808 പരിശോധനകളാണ്​ നടക്കുന്നത്​. എന്നാൽ മലപ്പുറത്ത്​ പത്ത്​ ലക്ഷം പേരിൽ 5928 പേരിലാണ്​ പരിശോധന. ടെസ്​റ്റ്​ ​േപാസിറ്റിവിറ്റി റേറ്റി​െല സംസ്​ഥാന ശരാശരി 15.9 ശതമാനമാണ്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് എന്നിവയാണ്​ ഉയർന്ന ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റുള്ള മറ്റ്​ ജില്ലകൾ.

പുതിയ കണക്ക്​ പ്രകാരം കാസർകോട് പത്ത്​ ലക്ഷം പേരിൽ 2,418 പേർ രോഗികളാകുന്നുണ്ട്​. തൃശൂരിൽ ^2135, എറണാകുളം ^2073, ആലപ്പുഴ ^1993, മലപ്പുറം ^1872 എന്നിങ്ങനെയാണ് മറ്റ്​ ജില്ലകളുടെ കണക്ക്​. സംസ്ഥാന ശരാശരിയാക​െട്ട 1,766 ആണ്​.

Tags:    
News Summary - covid cases doubling time period increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.