പാട്ടും നൃത്തവുമായി കോവിഡ് നിയന്ത്രണം പാലിക്കാതെ ബസിൽ യാത്ര; 18കോടതി ജീവനക്കാർക്കെതിരെ കേസ്

കാസർകോട്: കോടതി ജീവനക്കാർ ഉൾപ്പടെയുള്ളവർ ഓഫിസിലേക്ക് പോകുന്നതിന് കരാറെടുത്ത സ്വകാര്യ ബസിൽ കോവിഡ് ചട്ടംപാലിച്ചില്ല. ചട്ടംപാലിക്കാതെ പാട്ടും നൃത്തവുമായി പരിധിയിൽ കൂടുതൽ ആളുകളെയും കയറ്റി യാത്രചെയ്തതിന് 18കോടതി ജീവനക്കാർക്കെതിരെ ടൗൺ പൊലിസ് കേസടുത്തു. അതേ സമയംബസ് പരിശോധിച്ച മോട്ടോർ വകുപ്പ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നാലു മോട്ടോർ വകുപ്പ് ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. കോവിഡ് കാലത്ത് ഓഫിസിലെത്തുന്നതിന് ജീവനക്കാർക്കായി 'ബസ് ഓൺ ഡിമാൻറ്' പദ്ധതി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ചിരുന്നു. ഇപ്പോൾ കേസെടുക്കപ്പെട്ട ജീവനക്കാർ ഒരു കെ.എസ്.ആർ.ടി.ബസ് 'ബസ് ഓൺ ഡിമാൻറ്' സർവീസിെൻറ ഭാഗമായി കരാറെടുത്തു. സിറ്റിംഗിൽ മാത്രമേ യാത്രക്കാരെ കയറ്റാൻ പാടുള്ളൂവെന്ന വകുപ്പിലാണ് ബസ് ഓൺ ഡിമാൻറ് എടുക്കുന്നത്.

എന്നാൽ ജീവനക്കാർ വിഹിതം കുറക്കുന്നതിനായി ബസിൽ യാത്രക്കാരെ സിറ്റിംഗിൽ കവിഞ്ഞ് കയറ്റുകയും പാട്ടും നൃത്തവുമായി ടൂറിസ്റ്റ് യാത്ര നടത്തുകയും ചെയ്തപ്പോൾ കണ്ടക്ടർ അതിനെ എതിർത്തു. ഉടൻതന്നെ ജീവനക്കാർ ബസിെൻറ കസ്റ്റോഡിയൻ എന്ന നിലയിൽ പയ്യന്നൂർ ഡിപ്പോയിൽ വിളിച്ച് ഇനി കെ.എസ്.ആർ.ടി.സി ഓൺ ഡിമാൻറ് ബസ് വേണ്ട എന്ന് അറിയിച്ചു. അടുത്ത ദിവസം മുതൽ ജീവനക്കാർ സ്വകാര്യ ബസ് ഓൺഡിമാൻറായി എടുത്തു. ഈ ബസ് വെള്ളിയാഴ്ച്ച വിദ്യാനഗറിൽ മോട്ടോർ വെഹിക്കിൾ വകുപ്പ് ജീവനക്കാർ വാഹനപരിശോധനയുടെ ഭാഗമായി പരിശോധിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. മോട്ടോർ വെഹിക്കിൾ ജീവനക്കർ പരിശോധിക്കാൻ തുടങ്ങിയപ്പോൾ കോടതി ജീവനക്കാർ എതിർത്തു. കൃത്യനിർവഹണം നടത്തിയതിന് 18 ജീവനക്കാർക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്തു. ഇതിനു മറുപടിയെന്നോണം ജീവനക്കാർ സ്ത്രീസംരക്ഷണ നിയമം ഉൾപ്പടെ ചേർത്ത് ടൗൺ പൊലിസിൽ പരാതി നൽകി. ഇതിലും പൊലിസ് കേസെടുത്തു. കാസർകോട് എൽ.എം.വി ഇൻസ്പെകടർ ദിനീഷ് കുമാറിൻ്റെ പരാതിയിലാണ് കോടതി ജീവനക്കാർക്കെതിരെ കേസെടുത്തത്.

കേസ്. ജീവനക്കാരികളുടെ പരാതിയിൽ കാസർകോട് ആർടി ഓഫിസിലെ ഉദ്യോഗസ്ഥരായ ബിനീഷ്, ജിജോ വിജയ്, നിസാർ തുടങ്ങി നാലുഉദ്യോഗസ്ഥർക്കെതിരെയാണ് ആണ് കേസ് എടുത്തിട്ടുള്ളത്. അലക്ഷ്യമായും വേഗത്തിലും വാഹനമോടിച്ചെത്തിയെന്നും വാഹനത്തിലുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ബസ്് യാത്രക്കാരുടെ ജീവനക്കാരുടെ പരാതി. കോവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാൽ കോൺട്രാക്ട് ഗാരിജ് ബസിലാണ് ജീവനക്കാർ കോടതിയിലെത്തിയിരുന്നത് ജീവനകാർ പറയുന്നു. അസേമയം സ്കെയിൽ ഗാരിജ് ബസുകളുടെ രീതിയിൽ സ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റിയതിനാലാണ് വാഹനം തടഞ്ഞതെന്ന് മോട്ടോർവാഹനവകുപ്പ് പറയുന്നു. കെ എസ്ആർടിസി അധികൃതർ കലക്ടർക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.