തിരുവനന്തപുരം: കോവിഡിെൻറ സാഹചര്യത്തിൽ സംസ്ഥാനത്ത് വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണമുള്ള ജീവനക്കാരും ഉപഭോക്താക്കളും സ്ഥാപനത്തിൽ പ്രവേശിക്കാൻ പാടില്ല.
സ്ഥാപനത്തിലേക്ക് പ്രവേശിക്കുേമ്പാഴും പുറത്ത് പോകുേമ്പാഴും കൈകൾ ശുചിയാക്കണം. ശരിയായി എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹികഅകലം പാലിക്കണം. മറയില്ലാതെ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്. 10 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരരുത്. 60 വയസ്സിന് മുകളിലുള്ളവരും ദുർബലരായ വ്യക്തികളും സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.
സ്ഥാപനങ്ങളിൽ കുടിവെള്ളം, ചായ, കാപ്പി, ജ്യൂസ് എന്നിവക്ക് ഡിസ്പോസബിൾ പേപ്പർ കപ്പുകൾ ഉപയോഗിക്കണം. ലിഫ്റ്റുകൾ കഴിയുന്നത്ര ഒഴിവാക്കണം. പണം കൈകാര്യം ചെയ്യുന്നവർ ഉമിനീര് കൊണ്ട് വിരലുകൾ നനച്ച് പണം എണ്ണരുത്. പൊതുവായി ഉപയോഗിക്കുന്ന പേനകൾ ഒഴിവാക്കണം. ചെറിയ തോതിലാണെങ്കിലും തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ ലക്ഷണമുള്ള ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിൽക്കണം. ജീവനക്കാർക്ക് രോഗലക്ഷണമില്ലെന്ന് സ്ഥാപന ഉടമ ഉറപ്പാക്കണം. ഇവയടക്കം 21 നിർദേശങ്ങളാണ് ചീഫ് സെക്രട്ടറിയുെട ഉത്തരവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.