കോവിഡ് വ്യാപനം: ബി.ജെ.പി പൊതുപരിപാടികൾ രണ്ടാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടി.പി.ആർ നിരക്കാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രൻ അറിയിച്ചു.

Tags:    
News Summary - covid bjp postpones public conferences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.