Posted On
date_range Updated On
date_range വീട്ടമ്മയോട് ലൈഗിംകാതിക്രമം; പ്രതി അറസ്റ്റില്‍
പാലക്കാട്: അയല്‍വാസിയായ വീട്ടമ്മയെ ലൈഗിംകമായി അതിക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൂട്ടുപാത നെല്ലികാട്ടിരി സ്വദേശി ഫിറോസിനെ(43)യാണ് ചാലിശ്ശേരി എസ്.ഐ റെനീഷിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് പ്രതി ലൈഗിംകാതിക്രമം കാട്ടിയത്. തുടര്‍ന്ന് വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പ്രതിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ പ്രതി പൊലീസിനെ അസഭ്യം പറയുകയും ചെയ്തു. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.