???? ?????????????????? ????? ?????? ???????? ???????? ??????????? ??????

വടകരക്ക്​ ആശ്വാസം; മൂന്ന് ക്യാമ്പുകളിലെ മുഴുവന്‍ ഫലവും നെഗറ്റിവ്

വടകര: നഗരസഭക്ക്​ ചൊവ്വാഴ്ച ആശ്വാസത്തി​​െൻറ ദിനമായി. മൂന്നിടങ്ങളിലായുള്ള ക്യാമ്പുകളില്‍ നടന്ന ആൻറിജന്‍ പരിശോധനയില്‍ മുഴുവന്‍ പേര്‍ക്കും നെഗറ്റിവ്. ഈ സാഹചര്യത്തില്‍, വടകര നഗരം ഉള്‍പ്പെടെയുള്ള ചില വാര്‍ഡുകള്‍ കണ്ടെയ്​ൻമ​െൻറ്​ സോണില്‍ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ 13 മുതല്‍ നഗരം അടച്ചിട്ട അവസ്ഥയിലാണുള്ളത്.

വടകര സാൻറ്​ബാങ്ക്സ്, മേപ്പയില്‍, ജയഭാരതി തിയറ്റര്‍ പരിസരം എന്നിവിടങ്ങളില്‍ 226 പേരുടെ ആൻറിജന്‍ പരിശോധനയാണ് നടത്തിയത്.  കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളവരുടെ പരിശോധന കൂടിയേ ഇനി ബാക്കിയുള്ളൂ. അതു കൂടെ നെഗറ്റിവായാല്‍ വടകര സാധാരണനിലയിലേക്ക് മാറും. വടകര നഗരത്തെ കണ്ടെയ്​ൻമ​െൻറ്​ സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നതിനിടെയാണ് പരിശോധന ഫലം മുഴുവനായും നെഗറ്റിവായത്.

ബുധനാഴ്ച അങ്ങാടിത്താഴയില്‍ നൂറുപേര്‍ക്കുള്ള ആൻറിജന്‍ പരിശോധന നടക്കും. ഈ പരിശോധന ഫലവും നഗരത്തിലെ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിന്​ നിര്‍ണായകമാകും. നിലവില്‍ നഗരസഭ ആരോഗ്യപ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണുള്ളത്. നേരത്തെ പോസിറ്റിവായവരുടെ സമ്പര്‍ക്കപട്ടിക മുഴുവനായി കണ്ടത്താന്‍ കഴിഞ്ഞുവെന്നതും പരിശോധനയില്‍ പുതിയ കേസുകളില്ലാത്തതും ഏറെ ആശ്വാസകരമാണെന്നും നിയന്ത്രണങ്ങള്‍ ഗുണം ചെയ്തെന്നും ആരോഗ്യവിഭാഗം പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനുള്‍പ്പെടെ വടകര നഗരത്തില്‍ സൗകര്യമില്ല. നാല് ചുമട്ടുതൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, സാധനമിറക്കിയ പലചരക്കുകടകളെല്ലാം പൂട്ടി. അനാദിക്കച്ചവടത്തി‍​െൻറ കേന്ദ്രമായ മാര്‍ക്കറ്റ് റോഡിലെയും വനിതാറോഡിലെയും ഒന്തം റോഡിലെയും കടകളാണ് പൂട്ടിയത്. കണ്ടെയ്​ൻമ​െൻറ്​ സോണായതിനുശേഷം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധാരണ വില്‍പനയില്ല. 

Tags:    
News Summary - Covid: All results in three camps negative at Vadakara-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.