പൂക്കരത്തറ സ്കൂളിൽ 91 പേർക്കുകൂടി കോവിഡ്

എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ വെള്ളിയാഴ്ച 91 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 57 വിദ്യാർഥികൾക്കും 11 അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗത്തിൽ 16 അധ്യാപകർക്കും എട്ട്​ വിദ്യാർഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 1,100 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. വ്യാഴാഴ്ച ഹൈസ്കൂൾ വിഭാഗത്തിലെ 75 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം 11 മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - covid 91 new positive cases students at Pookarathara School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.