‘‘പ്രവാസികളെ തിരിച്ചെത്തിച്ചാൽ സൗകര്യങ്ങൾക്കായി വെൽഫെയർ പാർട്ടി സന്നദ്ധ സംവിധാനങ്ങളൊരുക്കും’’

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിച്ചാൽ അവർക്കായി സൗകര്യമൊരുക്കാൻ വെൽഫെയർ പാർട്ടി സന്നദ് ധ സംവിധാനങ്ങളൊരുക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

മറ്റ് സന്നദ്ധ സംഘങ്ങളുമായും സർക ്കാർ സംവിധാനങ്ങളുമായും സഹകരിച്ച് ക്വാറൻറൈൻ കേന്ദ്രങ്ങളൊരുക്കാനും അതിനാവശ്യമായ സന്നദ്ധ പ്രവർത്തകരെ നൽകാനും പാർട്ടി ഒരുക്കമാണ്. കേരളത്തിൻറെ സാമൂഹ്യ – സാമ്പത്തിക - സാംസ്കാരിക വളർച്ചയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്.

മതിയായ സാമൂഹ്യ സുരക്ഷയോ ചികിത്സയോ ഇല്ലാതെ വിദേശങ്ങളിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ സംവിധാനങ്ങളൊരുക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പുറംതിരിഞ്ഞ് നിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും ഹമീദ്​ വാണിയമ്പലം കൂട്ടിച്ചേർത്തു.

Tags:    
News Summary - covid 19 welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.