തിരുവനന്തപുരം: രോഗലക്ഷണങ്ങളോടെ ക്വാറന്‍റൈനില്‍ കഴിയുകയും മതിയായ ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന പ് രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ദ ചികില്‍സ ലഭ്യമാക്കാന്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യണമെന്ന് വെല്‍ഫ െയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് അയച്ച നിവേദനത്തില ്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളുമായി ഇതിനാവശ്യമായ നയതന്ത്ര നീക്കങ്ങള്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ നടത്തണം.
മിഡിലീസ്റ്റ് രാജ്യങ്ങളില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ ഗുരുതരമായ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നതായി നിരവധി പേർ വെളിപ്പെടുത്തുന്നുണ്ട്. ഇടതിങ്ങി പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും ഡോര്‍മിറ്ററികളിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ക്ക് വരെ താമസിക്കേണ്ടി വരുന്നു എന്നത് ഭീതിജനകമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് ക്വാറന്‍റീനില്‍ സാമൂഹ്യ അകലം പാലിച്ച് കഴിയാനുള്ള സൗകര്യങ്ങളില്ല. വിദഗ്ധ ചികിത്സയും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ അവരെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുകയാണ് വേണ്ടത്. അത്തരം പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ എതിരല്ല.
മറ്റ് പല രാജ്യങ്ങളും അവരുടെ പൗരന്‍മാരെ പ്രത്യേക വിമാനങ്ങള്‍ അയച്ച് നാട്ടിലെത്തിച്ചതായ വാര്‍ത്തകളുണ്ട്. കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ച ശേഷം നാട്ടിലേക്ക് മടങ്ങിവരാനാവാത്ത നിരവധി പ്രവാസികളുമുണ്ട്. ഇവരെയെല്ലാം നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണം. ഇതിനായി സര്‍ക്കാര്‍ ചെലവില്‍ എയര്‍ ഇന്ത്യ ഫ്ലൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധി വഴി പ്രവാസികള്‍ക്ക് ധനസഹായം നല്‍കണം, തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ , വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ എന്നിവര്‍ക്കും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചതായി ഹമീദ് വാണിയമ്പലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.