സംസ്ഥാനത്ത്​ ഒമ്പത്​ പേർക്ക് കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത്​ ഒമ്പത്​ പേർക്ക്​ കൂടി കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചു. കാസർകോഡ്​ ഏഴ്​ പേർക്കും കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. 14 പേർ രോഗമുക്​തരായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത്​ ഇതുവരെ 295 പേർക്കാണ്​ രോഗം ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത്​ 760 പേരാണ്​ ആശുപ്രതിയിൽ നിരീക്ഷണത്തിലുള്ളത്​​. ഇന്ന്​ 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9139 പേരെ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കി. 1,69,999 പേരാണ്​ സംസ്ഥാനത്ത്​ ആകെ നിരീക്ഷണത്തിലുള്ളത്​.​ ലോക്​ഡൗണിന്​ ശേഷമുള്ള നിയന്ത്രണങ്ങൾ വിലയിരുത്താൻ കെ.എൻ എബ്രഹാമിൻെറ​ നേതൃത്വത്തിലുള്ള 17 അംഗ സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ അടുക്കള നടത്താനുള്ള കോട്ടയം നഗരസഭയുടെ തനത്​ ഫണ്ട്​ തീർന്നു പോയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്​. അഞ്ച്​ കോടി രൂപ കോട്ടയം നഗരസഭയുടെ തനത്​ ഫണ്ടിൽ ബാക്കിയുണ്ടെന്ന്​ തദ്ദേശ സ്വയംഭരണ മന്ത്രി തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. സമൂഹ അടുക്കളയിൽ അതുമായി ബന്ധപ്പെട്ടവർ മാത്രം മതി. അനാവശ്യമായി ആർക്കും സമൂഹ അടുക്കളകളിൽ നിന്ന്​ ഭക്ഷണം നൽകരുത്​. സമൂഹ അടുക്കളകൾ അടക്കുന്ന സാഹചര്യമുണ്ടാവരുത്​​. അത്​ നടത്തേണ്ടത്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

198 റേഷൻ കടകളിൽ പരിശോധന നടത്തി. വിതരണത്തിൽ ക്രമക്കേട്​ നടത്തിയതിന്​ 17 കേസുകൾ രജിസ്​റ്റർ ചെയ്​തു. 12,000 രൂപം പിഴയിട്ടു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്​.ആർ.ടി.സി ഡ്രൈവർമാരെ ഉപയോഗിക്കുന്നതിന്​ അനുമതിയുണ്ട്​. ഡിപ്പോകളുമായി ബന്ധപ്പെട്ട്​ കലക്​ടർമാർക്ക്​ ഇവരുടെ സേവനം ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.​​ കേരള-തമിഴ്​നാട്​ അതിർത്തി മണ്ണിട്ട്​ അടച്ചുവെന്ന വാർത്ത വ്യാജം. എസ്​.എസ്​.എൽ.സി-ഹയർസെക്കൻഡറി പരീക്ഷകളുടെ തീയതി നിശ്​ചയിച്ചുവെന്ന വ്യാജ വാർത്തയും പ്രചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു​.

​കോവിഡിൻെറ ഭാഗമായി വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവർക്കായി ബി.എസ്​.എൻ.എൽ ബ്രോഡ്​ബാൻഡ്​ ഉപയോക്​താകൾക്കായി അഞ്ച്​ ജി.ബി ഡാറ്റ നൽകുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ശശി തരൂർ എം.പി പി.പി.പി കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്​. ശിഹാബ്​തങ്ങൾ ചാരിറ്റബൾ സൊസൈറ്റിയുടെ ആംബുലൻസുകൾ ഡ്രൈവറുൾപ്പടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകാമെന്ന്​ സാദിഖലി തങ്ങൾ അറിയിച്ചതായും പിണറായി പറഞ്ഞു.

ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ളെ​ല്ലാം കേരളം അട​െച്ചന്നത് വ്യാജം –മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ളെ​ല്ലാം കേ​ര​ളം അ​ട​ക്കു​ന്നെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും അ​ങ്ങ​നെ​യാ​രു ചി​ന്ത​യേ​യി​ല്ലെ​ന്നും സം​സ്ഥാ​നം ഒ​രി​ക്ക​ലും അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി അ​ട​ക്കു​ന്നെ​ന്നാ​ണ് വ്യാ​ജ​പ്ര​ചാ​ര​ണം. ത​മി​ഴ്നാ​ട്ടി​ലു​ള്ള​വ​ർ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ പി​ന്തി​രി​യ​ണം. കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കുേ​മ്പാ​ൾ​ത​ന്നെ മ​റ്റ് അ​സു​ഖ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം ചി​കി​ത്സ​ക്ക് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ​ആ​ശു​പ​ത്രി​ക​ൾ തു​റ​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Covid 19 virus-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.