സംസ്ഥാനത്ത് 720​ പേർക്ക്​ കോവിഡ്​; 528 സമ്പർക്ക രോഗികൾ

തിരുവനന്തപുരം: ചൊവ്വാഴ്​ച സംസ്​ഥാനത്ത്​ 720 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിൽ 528 ഉം സമ്പർക്കത്തിലൂടെ. ഇതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 പേർക്ക്​ രോഗം സ്​ഥിരീകരിച്ച തലസ്​ഥാനത്താണ്​ കൂടുതൽ സമ്പർക്കപ്പകർച്ച റിപ്പോർട്ട്​ ചെയ്​തത്​. 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂരിൽ അഞ്ചും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മൂന്നുവീതവും കൊല്ലത്ത്​ രണ്ടും തൃശൂര്‍, കോഴിക്കോട്, വയനാട്, കാസർകോട്​ ജില്ലകളിൽ ഒന്നുവീതവും ആരോഗ്യപ്രവർത്തകർക്ക്​​ രോഗം സ്​ഥിരീകരിച്ചു​.

കണ്ണൂരിൽ 29 ഡി.എസ്.സി ജവാന്മാര്‍ക്കും നാല്​ ഐ.ടി.ബി.പി (ആലപ്പുഴ മൂന്ന്​, തൃശൂര്‍ ഒന്ന്​) ജവാന്മാര്‍ക്കും തൃശൂരിൽ നാല്​ കെ.എസ്.സി ജീവനക്കാര്‍ക്കും ഒരു കെ.എല്‍.എഫ് ജീവനക്കാരനും രോഗം ബാധിച്ചു. ചൊവ്വാഴ്​ച രോഗബാധിതരായവരിൽ 82 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്​. തിരുവനന്തപുരം ജില്ലയില്‍ ജൂലൈ 15ന് മരിച്ച വിക്‌ടോറിയയുടെ (72) പരിശോധനഫലം പോസിറ്റിവായി. ഇതോടെ സംസ്​ഥാനത്തെ കോവിഡ്​ മരണം 44 ആയി. ചൊവ്വാഴ്​ച സ്​ഥിരീകരിച്ചതടക്കം സംസ്​ഥാനത്ത്​ 13,994 പേരാണ്​ രോഗബാധിതർ. 8056 പേരാണ് ഇനി ചികിത്സയിലുള്ളത്. 5892 പേര്‍ ഇതുവരെ മുക്തിനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

274 പേർക്ക്​ രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 274 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആലപ്പുഴ -70, മലപ്പുറം -51, കോഴിക്കോട് -39, പാലക്കാട് -34, വയനാട് -14, തിരുവനന്തപുരം -11, കൊല്ലം -11, കോട്ടയം -10, കണ്ണൂര്‍ -10, എറണാകുളം -7, തൃശൂര്‍ -6, കാസർകോട്​ -6, ഇടുക്കി -5 എന്നിങ്ങനെയാണ്​ രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ച വിവരം.    

1.62 ലക്ഷം പേർ നിരീക്ഷണത്തിൽ 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,444 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,54,167 പേര്‍ വീടുകളിലും സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിലുമാണ്​. 8277 പേര്‍ ആശുപത്രികളിലും. 984 പേരെയാണ് ചൊവ്വാഴ്​ചമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.    
24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 5,67,278 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 7410 സാമ്പിളുകളുടെ  ഫലം ലഭിക്കാനുണ്ട്​. മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 1,00,942 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 96,544 എണ്ണം നെഗറ്റിവായി. 

വിദേശത്തുനിന്ന്​ മടങ്ങിവന്നവർ 2.35 ലക്ഷം, കോവിഡ്​ ബാധ 1939 പേര്‍
ലോക്​ഡൗണ്‍ ഇളവ്​ വരുത്തിയശേഷം വിദേശത്തുനിന്നും ഇതരസംസ്​ഥാനങ്ങളിൽനിന്നും മടങ്ങിയെത്തിയവർ  6,20,462 പേർ. വിദേശത്തുനി​ന്നെത്തിയത്​ 2,35,231 പേരാണ്. മടങ്ങിയെത്തിയ 6,20,462 പേരിൽ 3225 ​പേർക്ക്​ കോവിഡ്​ കണ്ടെത്തി​. ഇതില്‍ 1939 പേര്‍ വിദേശത്തുനിന്ന്​ വന്നവരാണ്.

56 രാജ്യങ്ങളില്‍നിന്നായി 1351 വിമാനങ്ങളാണ് വന്നത്. സൗദി അറേബ്യയിൽനിന്ന്​ 34,626 പേരാണ് ഇതുവരെ മടങ്ങിയെത്തിയത്​. രജിസ്​റ്റര്‍ ചെയ്ത ആളുകള്‍ ഇനിയും വരാനുണ്ട്. അതേസമയം ഇപ്പോള്‍ വരുന്ന വിമാനങ്ങളില്‍ സീറ്റ് മിക്കതും ഒഴിവാണെന്നും കൂടുതല്‍ ആളുകള്‍ വരാന്‍ താല്‍പര്യപ്പെടുന്നില്ല എന്നുമാണ് റിയാദിലെ എംബസി അധികൃതര്‍ അറിയിച്ചത്. ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകള്‍ക്ക്​ വേണ്ടിയുള്ള അപേക്ഷകളും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 46 വിമാനങ്ങള്‍ സൗദിയില്‍നിന്ന് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

22 ഹോട്​​സ്​പോട്ടുകൾ കൂടി, ആകെ-351
തിരുവനന്തപുരം: സംസ്​ഥാനത്ത്​ 22 പുതിയ ഹോട്​സ്‌പോട്ടുകൾ കൂടി. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടെയ്​ൻമ​​െൻറ്​ സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16), കാസർകോട്​ ജില്ലയിലെ പീലിക്കോട് (11), ബളാല്‍ (2, 3, 11, 14), കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), പൂയപ്പള്ളി (എല്ലാ വാര്‍ഡുകളും), തൃക്കരുവ (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്​സ്‌പോട്ടുകള്‍.

ആറ്​ പ്രദേശങ്ങളെ ഹോട്​സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസർകോട്​ ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്. നിലവില്‍ 351 ഹോട്​സ്‌പോട്ടുകളാണുള്ളത്.

കോവിഡ്​ ചികിത്സക്ക്​ സ്വകാര്യ ആശുപത്രികൾ അമിതതുക ഇൗടാക്കാൻ അനുവദിക്കില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടും. അവസരമായി ഉപയോഗിച്ച്​ അമിത ഫീസ്​ ഇടാക്കാനാകില്ല. കോവിഡ്​ പോസിറ്റീവായ ഡോക്​ടർമാരെ ആശുപത്രികളിൽ ചികിത്സ​ക്ക്​ നിയോഗിക്കുമെന്ന തൃശൂർ ജില്ല ഭരണകൂടത്തി​​​െൻറ നിർദേശം മുഖ്യമന്ത്രി തള്ളി. ഇവരെ വാർഡിൽ നിയോഗി​െച്ചന്ന പ്രസ്​താവന തെറ്റിദ്ധാരണ മൂലമാകും. പോസിറ്റീവായ രോഗിയെ മാറ്റാൻ വൈകുന്ന സാഹചര്യമില്ല. ഒറ്റപ്പെട്ട സംഭവമുണ്ടായാൽ തിരുത്തും. പെട്ടന്ന്​ ത​െന്ന മാറ്റാൻ നടപടി എടുക്കും. നിലവിൽ കൈപ്പിടിയിലൊതുങ്ങുന്ന രോഗികളേയുള്ളൂ. ഏർപ്പെടുത്തിയ സൗകര്യങ്ങൾക്കപ്പുറം രോഗികളായിട്ടില്ല. പരിഭ്രാന്തി വേണ്ട. ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്​.

പ്രവാസികൾ വരു​േമ്പാൾ തയാറാക്കിയതും ഇപ്പോൾ ചികിത്സക്കായി തയാറാക്കിയതുമായ കിടക്കളുടെ കണക്ക്​ വ്യത്യസ്തമാ​െണന്നും ആദ്യത്തേത്​​ പെരുപ്പിച്ചതാ​േണായെന്നും ചോദിച്ചപ്പോൾ രണ്ടും രണ്ടാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പറഞ്ഞത്​ രോഗ ചികിത്സ​ക്കല്ല, ക്വാറൻറീന്​ വേണ്ടിയാണ്​. ഇപ്പോൾ പറയുന്നത്​ ഫസ്​റ്റ്​ലെൻ ട്രീറ്റ്​മ​​െൻറ്​ സ​​െൻററാണ്​. രോഗ ചികിത്സ അടക്കം സംവിധാനമാണ്​. ആരോഗ്യ പ്രവർത്തകർക്ക്​ രോഗം ബാധിക്കുന്ന സാഹചര്യം​ ജോലി ചെയ്യുന്ന സ്​ഥാപനവുമായി ബന്ധപ്പെട്ട്​ ഗൗരവമായി പരിശോധിക്കും. പകർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ സർക്കാർ റഫർ ചെയ്യുന്നതും നേരിട്ട്​ പോകുന്നതുമുണ്ടാകും. രണ്ടുമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മരണനിരക്ക്​ കുറവ്​ കേരളത്തിൽ

ലോകത്തുതന്നെ കോവിഡ്​ മരണനിരക്ക്​ ഏറ്റവും കുറഞ്ഞത്​ കേരളത്തിലെന്ന്​​ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ 100 പേരില്‍ 0.33 പേരാണ് കോവിഡ് ബാധിച്ച്​ മരിച്ചത്. ടെസ്​റ്റുകളിലും കേരളം മുന്നിലാണ്​. പോസിറ്റിവ് കേസിന്​ ആനുപാതികമായി എത്ര ടെസ്​റ്റുകളാണ് നടത്തുന്നത് എന്നതാണ് പ്രധാനം. ഒരു പോസിറ്റിവ് കേസിന്​ 44 ടെസ്​റ്റുകളാണ് ഇവിടെ നടക്കുന്നത്​. മഹാരാഷ്​ട്രയില്‍ ഒരു പോസിറ്റിവിന്​ അഞ്ച്​ ടെസ്​റ്റുകളും ഡല്‍ഹിയില്‍ ഏഴും തമിഴ്നാട്ടില്‍ 11ഉം കര്‍ണാടകയില്‍ 17ഉം, ഗുജറാത്തില്‍ 11ഉം ആണ്.     

ജില്ല        കോവിഡ്​ ബാധിതർ    സമ്പർക്കം 
തിരുവനന്തപുരം    151            144 
കൊല്ലം            85            79
എറണാകുളം        80            72
മലപ്പുറം            61            29
കണ്ണൂർ            57            5
ആലപ്പുഴ        46            30 
പാലക്കാട്        46            36
പത്തനംതിട്ട        40            21
കാസര്‍കോട്        40            36
കോട്ടയം        39            35 
കോഴിക്കോട്        39            33
തൃശൂര്‍            19            2
വയനാട്            17            6        

Full View
Tags:    
News Summary - Covid 19 updates-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.