തൃശൂർ: ഇറ്റലിയിൽനിന്നെത്തി ഡൽഹിയിൽ കുടുങ്ങിയ 40 വിദ്യാർഥികൾ നാട്ടിലേക്ക് വരാൻ വാഹനമേർപ്പാടാക്കിയത് സ്വന്തം പണം മുടക്കി. 2.65 ലക്ഷം രൂപയാണ് ഇവർ നൽകേണ്ടത്.
യാത്ര അനുമതി നൽകിയ കേരളസർക്കാർ, വാഹനച്ചെലവ് വിദ്യാർഥികൾ വഹിക്കണമെന്നാവശ്യപ്പെ ട്ടു. ശനിയാഴ്ച പുലർച്ച ഒന്നരക്കാണ് ഒരു ടൂറിസ്റ്റ് ബസിലും ഒരു ട്രാവലറിലുമായി ഡൽഹിയിലെ ചാവ്ലയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിെൻറ (െഎ.ടി.ബി.പി) ആർമി ഫെസിലിറ്റി സെൻററിൽനിന്ന് സംഘം പുറപ്പെട്ടത്. മാർച്ച് 15ന് ഇറ്റലിയിലെ മിലാനിൽനിന്നും 22ന് റോമിൽനിന്നുമെത്തിയവരായി 40 പേരാണ് വാഹനത്തിലുള്ളത്.
രണ്ടുതവണ പരിശോധന പൂർത്തിയാക്കി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇവർ നാട്ടിലേക്ക് മടങ്ങുന്നത്.ഇറ്റലിയിലേക്ക് വിവിധ പഠനാവശ്യങ്ങൾക്കായി പോയ വിദ്യാർഥികളാണ് മടക്കവഴി ഡൽഹിയിൽ ഒരു മാസം കുടുങ്ങിയത്. തുടർന്ന് ഡൽഹിയിലെ െഎ.ടി.ബി.പി ആർമി ക്യാമ്പിൽ ക്വാറൻറീനിലായിരുന്നു ഇരുനൂറിലേറെ പേർ. നിരീക്ഷണകാലയളവ് അവസാനിച്ച് ഒടുവിൽ നെഗറ്റീവ് റിസൽട്ടുമെത്തി.
പക്ഷേ, ലോക്ഡൗണിൽ കുടുങ്ങി തുടർന്നുള്ള നാളുകളും അവിടെ കഴിയേണ്ടിവന്നു. ഡൽഹിയിലുള്ള കേരളസർക്കാർ പ്രതിനിധി എ. സമ്പത്തുമായി ബന്ധപ്പെട്ട് തിരിച്ചുവരവിനുള്ള സാധ്യതകൾ തേടിയത്. 14ഒാടെ ഇവർ കേരളത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.