കരാർ–ദിവസ വേതനക്കാർക്ക്​ ​അവധി ദിവസത്തെ ശമ്പളമടക്കം നൽകും

തി​രു​വ​ന​ന്ത​പു​രം: ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്കും കോ​വി​ഡ് മൂ​ല​മു​ള്ള അ​വ​ധി ദ ി​ന​ങ്ങ​ളി​ലും ഡ്യൂ​ട്ടി ആ​യി ക​ണ​ക്കാ​ക്കി ശ​മ്പ​ളം ന​ൽ​കാ​ൻ ധ​ന​വ​കു​പ്പ് തീ​രു​മാ​നം. ഇ​ത​ട​ക്കം ഈ ​മാ​സ​ത്തെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ് ധ​ന​വ​കു​പ്പ് പു​റ​ത്തി​റ​ക്കി.

ഈ ​മാ​സ​ത്തെ ശ​മ്പ​ള ബി​ല്ലു​ക​ള്‍ ഇ​ല​ക്ട്രോ​ണി​ക് രൂ​പ​ത്തി​ല്‍ മാ​ത്രം സ​മ​ര്‍പ്പി​ച്ചാ​ല്‍ മ​തി​യാ​കും. എ​ല്ലാ ശ​മ്പ​ള, പെ​ൻ​ഷ​ൻ ബി​ല്ലു​ക​ളും മാ​ർ​ച്ച്​ 31ന്​ ​മു​മ്പാ​യി പാ​സാ​ക്കാ​ൻ ട്ര​ഷ​റി ഓ​ഫി​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഈ ​മാ​സ​ത്തെ ശ​മ്പ​ള​ബി​ല്ലി​ൽ എ​യി​ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൗ​ണ്ട​ർ സൈ​ൻ വേ​ണ്ട. കാ​സ​ർ​കോ​ട്​ ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന് ജീ​വ​ന​ക്കാ​രെ വി​നി​യോ​ഗി​ച്ച് എ​ല്ലാ ട്ര​ഷ​റി​ക​ളും ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കും.

കാ​സ​ർ​കോ​ട്​ ജി​ല്ല ട്ര​ഷ​റി ഒ​ഴി​കെ ട്ര​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ഈ ​മാ​സം അ​വ​സാ​നം വ​രെ നി​ർ​ത്തും. സ​ർ​ക്കാ​രി​​​​െൻറ അ​ടി​യ​ന്ത​ര ഇ​ട​പാ​ടു​ക​ൾ ജി​ല്ല ട്ര​ഷ​റി മു​ഖേ​ന നി​ർ​വ​ഹി​ക്കും.

Tags:    
News Summary - covid 19 update kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.