Posted On
date_range Updated On
date_range കോവിഡ്-19: പത്തനംതിട്ടയിൽ രണ്ടു പേർ കൂടി സുരക്ഷിതർ
പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടു പേർക്ക് രോഗമില്ലെന്ന് പരിശോധനാ ഫലം. ര ോഗ ബാധിതരുമായി അടുത്തിടപഴകിയവരുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്.
നിരീക്ഷണത്തിലുള്ള 12 പേരുടെ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്തുവരാനുണ്ട്. ബുധനാഴ്ച 10 പേർക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു.
പത്തനംതിട്ടയിൽ 27 പേർ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഇതിൽ അഞ്ച് പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇവരിൽ രണ്ടാമത് നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. നിലവിൽ 969 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.