തിരുവനന്തപുരം/കൊച്ചി: പ്രതിേരാധപ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുേമ്പാഴും െനഞ്ചിടിപ്പേറ്റി സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിെയ കളമശ്ശേരി മെഡിക്കൽ കോളജ് ആശ ുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിരോധപ്രവർത്തനം കൂടുതൽ ശക്തമാക്കിയതായി മന്ത ്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇറ്റലിയിൽ നിന്നെത്തിയ കുടുംബമട ക്കം ആശുപത്രിയിൽ കഴിയുന്ന ആറുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിൾ പരിശോധനക്കയച്ചിരിക്കുകയാണ്. കണ്ണൂർ ഇരിട്ടി സ്വദേശികളായ കുടുംബം ഈ മാസം ഏഴിന് രാവിലെ 6.30ന് ദുൈബയില്നിന്നുള്ള ഇ.കെ-503 വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ പരിശോധന നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. സാമ്പിൾ പരിശോധനയിൽ വൈറസ്ബാധ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ ഇവരെ പരിശോധനക്കും മറ്റും സഹായിച്ച അഞ്ച് മെഡിക്കൽ സംഘാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവർക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരുടെ വിവരം ശേഖരിക്കും.
സംസ്ഥാനത്ത് 1166 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നെത്തിയ കുടുംബം നേരിട്ട് സമ്പർക്കം പുലർത്തിയ പത്തനംതിട്ടയിലെ 270 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരിൽ രോഗലക്ഷണം കണ്ട ആറുപേർ ആശുപത്രിയിലെ പ്രത്യേക വാർഡിലാണ്. ശേഷിക്കുന്നവരെ വീടുകളിലും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
നേരിട്ട് ബന്ധപ്പെടാത്തവരും എന്നാൽ, ഇടപഴകിയവരുമായി സമ്പർക്കം പുലർത്തിയവരുമായ 449 പേരെ കെണ്ടത്തിയിട്ടുണ്ട്. ഇറ്റലിയിൽനിന്നെത്തിയവരുടെ കുടുംബത്തിൽ 90ഉം 87ഉം വയസ്സുള്ള ദമ്പതികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയില്ല. ഇവരുടെ സാമ്പിളുകൾ പോസിറ്റീവ് ആകാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
പത്തനംതിട്ടയിൽ മതചടങ്ങുകളും പൊതുപരിപാടികളും ഒഴിവാക്കും
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 ബാധ വ്യാപനം തടയാൻ 15 ദിവസത്തേക്ക് പൊതുപരിപാടികളും മത ചടങ്ങുകളും യോഗങ്ങളും നിര്‍ത്തിവെക്കണമെന്ന് മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ കലക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ വളരെക്കുറച്ച് ആളുകളേ പങ്കെടുക്കാന്‍ പാടുള്ളൂ.
ശ്വാസകോശ രോഗങ്ങള്‍, പനി, ചുമ മുതലായ രോഗലക്ഷണങ്ങളുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്. ഞായറാഴ്ച പ്രാര്‍ഥനാചടങ്ങുകള്‍ക്ക് വളരെ കുറച്ച് ആളുകളെ മാത്രം ഉള്‍ക്കൊള്ളിക്കുക. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം. ക്ഷേത്രങ്ങളിലെ ഉത്സവം, അന്നദാനം, സപ്താഹം, സമൂഹസദ്യ തുടങ്ങിയ പരിപാടികള്‍ മാറ്റിവെക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
മുസ്ലിം പള്ളികളില്‍ ഹൗളുകളിലെ വെള്ളത്തിലൂടെ രോഗം പടരാന്‍ ഇടയുള്ളതിനാല്‍ വീടുകളില്‍തന്നെ നമസ്കരിക്കണം. സ്കൂളുകളിലെ വാർഷികാഘോഷ പരിപാടികൾക്കും വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.