കാസർകോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴു പേർക്ക് കോവിഡ്

കാസർകോട്: കാസർകോട് ജില്ലയിൽ രോഗലക്ഷണങ്ങളില്ലാത്ത ഏഴു പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദുബൈയിൽ നിന്ന് വന്ന ഏഴ് കാസർകോട് സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്.

ഗൾഫിൽ നിന്ന് വന്ന മുഴുവൻ പേരിലും കോവിഡ് നിർണയ പരിശോധന നടത്തിയപ്പോഴാണ് രോഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങളായ ചുമ, പനി അടക്കമുള്ളവ ഇല്ലായിരുന്നു.

മികച്ച ആരോഗ്യവും പ്രതിരോധ ശേഷിയും ഉള്ളതിനാലാകാം ഇവർക്ക് രോഗലക്ഷണങ്ങൾ കാണാത്തതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ എല്ലാവരിലും കോവിഡ് പരിശോധന നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനുള്ള സൗകര്യം നിലവിൽ ലഭ്യമല്ല. റാപ്പിഡ് ടെസ്റ്റ് വഴി എല്ലാവരെയും പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച കാസർകോട് ജില്ലയിൽ 12 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 120ഒാളം പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

Tags:    
News Summary - Covid 19 test Confirm positive in seven person in Kasaragod -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT