2910 പേർക്ക്കൂടി കോവിഡ്; 2653 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 2910 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 39,285 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2681 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ചികിത്സയിലിരുന്ന 3022 പേർ രോഗമുക്തരായി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതുവരെ 98,724 പേർ കോവിഡ് മുക്തരായി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല അടിസ്ഥാനത്തിൽ)

തിരുവനന്തപുരം 533

കോഴിക്കോട് 376

മലപ്പുറം 349

കണ്ണൂര്‍ 314

എറണാകുളം 299

കൊല്ലം 195

തൃശൂര്‍ 183

പാലക്കാട് 167

കോട്ടയം 156

ആലപ്പുഴ 112

കാസര്‍ഗോഡ് 110

ഇടുക്കി 82

വയനാട് 18

പത്തനംതിട്ട 16

സമ്പർക്ക രോഗികൾ (ജില്ല അടിസ്ഥാനത്തിൽ)

തിരുവനന്തപുരം 497

കോഴിക്കോട് 340

മലപ്പുറം 336

എറണാകുളം 278

കണ്ണൂര്‍ 262

കൊല്ലം 183

തൃശൂര്‍ 176

പാലക്കാട് 157

കോട്ടയം 148

ആലപ്പുഴ 104

കാസര്‍ഗോഡ് 101

ഇടുക്കി 45

വയനാട്, പത്തനംതിട്ട 13 വീതം.

Full View

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 553 ആയി

18 പേരുടെ മരണങ്ങൾ കൂടി കോവിഡ് ബാധിച്ചാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 27 ന് മരിച്ച മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരിച്ച മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ 3ന് മരിച്ച പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70), സെപ്റ്റംബര്‍ 6ന് മരിച്ച കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബര്‍ 7ന് മരിച്ച പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80), സെപ്റ്റംബര്‍ 8ന് മരിച്ച പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ (70), സെപ്റ്റംബര്‍ 12ന് മരിച്ച മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബര്‍ 13ന് മരിച്ച കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബര്‍ 16ന് മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരിച്ച തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബര്‍ 18ന് മരിച്ച മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബര്‍ 19ന് മരിച്ച മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബര്‍ 20ന് മരിച്ച മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 553 ആയി.

Full View

നിരീക്ഷണത്തിൽ 2,18,907 പേർ

വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട് / ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

24 മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എല്‍ഐ.എ, ആൻറിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. സെൻറിനല്‍ സര്‍വൈലന്‍സിൻെറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനക്കയച്ചു.

13 ഹോട്ട് സ്‌പോട്ടുകൾകൂടി

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടെയിൻമെൻറ് സോണ്‍ വാര്‍ഡ് 14), പടിയൂര്‍ (4,7, 9(സബ് വാര്‍ഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (സബ് വാര്‍ഡ് 13), അണ്ടൂര്‍കോണം (8), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 22), വലപ്പാട് (സബ് വാര്‍ഡ് 6), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മാറാടി (സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ അയിലൂര്‍ 17), തച്ചമ്പാറ (4), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ തവിഞ്ഞല്‍ (12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.