രോഗബാധിതരായ പത്തനംതിട്ട സ്വദേശികളുമായി സമ്പർക്കം പുലർത്തിയ 11 പേർ തൃശൂരിൽ

തൃശൂർ: പത്തനംതിട്ടയിൽ കോവിഡ് 19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന 11 പേരെ തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരെ ഹൈറിസ്ക് വിഭാഗത്തിലുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ഇവർ ഉൾ​െപ്പട െ ജില്ലയിൽ 162 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.

കോവിഡ് നിയന്ത്രണ-നിരീക്ഷണ നടപടികളുടെ ഭാഗമായി തൃശൂർ കലക്ടറേറ്റിൽ മന്ത്രി വി.എസ്. സുനിൽകുമാറിൻ്റെ സാന്നിധ്യത്തിൽ ഞായറാഴ്ച രാത്രി ചേർന്ന യോഗം
20 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഗവ. മെഡിക്കൽ കോളജ്- രണ്ട്, ജനറൽ ആശുപത്രി- രണ്ട്, ചാലക്കുടി താലൂക്ക് ആശുപത്രി- മൂന്ന്, സരോജം നഴ്സിങ്​ ഹോം- രണ്ട്, ചാവക്കാട്, ഇരിങ്ങാലക്കുട, കുന്നംകുളം, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രികളിൽ ഓരോരുത്തരും ഉണ്ട്. ഇവർ എല്ലാവരും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
എല്ലാ താലൂക്ക് ആശുപത്രികളിലും ഐസൊലേഷൻ വാർഡ് തുറക്കാൻ മന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടർ എസ്. ഷാനവാസി​​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിലെ സ്ഥിതി മന്ത്രിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. മെഡിക്കൽ കോളജിൽ ഒരു ഐസൊലേഷൻ വാർഡ് കൂടി തുറക്കും.
Tags:    
News Summary - Covid 19 Pathanamthitta disease-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.