കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായ ിരുന്ന 84 കാരൻ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി രോഗമുക്തനായതിനു പിന്നിൽ വിദഗ്ധ ഡോക്ടര ്മാരും നഴ്സുമാരും അടങ്ങിയ സംഘത്തിെൻറ സമര്‍പ്പണ ബോധത്തോടെയുള്ള ചികിത്സയും മികച്ച പരിചരണവും. ഒരു വര്‍ഷം മുമ്പ് സ്ട്രോക് വന്ന ഇദ്ദേഹം കോവിഡ് 19 നുപുറമെ വൃക്കതകരാറും കടുത്ത ന്യൂമോണിയയും ബാധിച്ച് അതിഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളജിലെത്തിയത്.
വീട്ടില്‍ വീണ് കാലിെൻറ എല്ല് പൊട്ടിയതനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മറ്റ് അസുഖങ്ങള്‍ ഗുരുതരമായതോടെ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് കോവിഡ് കൂടി സ്ഥിരീകരിച്ചതോടെയാണ് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് വിട്ടത്. ഇതിനിടെ അദ്ദേഹത്തിെൻറ ഹൃദയത്തിെൻറ പ്രവര്‍ത്തനവും തകരാറിലായി. പ്രായാധിക്യത്തോടൊപ്പം ഇത്രയേറെ പ്രയാസങ്ങള്‍ ഒന്നിച്ചുവന്നിട്ടും അതെല്ലാം ഭേദമാക്കിയാണ് വയോധികനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്.
മെഡിസിന് വകുപ്പിെൻറ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ഒരു സംഘത്തെ തന്നെ ഇദ്ദേഹത്തിെൻറ ചികിത്സക്കായി നിയോഗിക്കുകയും എല്ലാ ദിവസവും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിദഗ്ധ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയും ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സജിത് കുമാര്‍ പറഞ്ഞു. കാൻറീനിലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ നഴ്സിങ് സൂപ്രണ്ടുമാരും നഴ്സുമാരും മറ്റും അവരുടെ സ്വന്തം വീടുകളില്‍ പ്രത്യേകം ഭക്ഷണം തയാറാക്കി കൊണ്ടുവന്നാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.