കോവിഡ്: എറണാകുളത്ത് കൂടുതൽ സൗകര്യം ഒരുക്കും

കൊച്ചി: കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ തിരികെയെത്താൻ സാധ്യതയുള്ള സാഹചര്യത്തില്‍ എറണാകുളത്ത് പര ിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിലെ പേ വാർഡ് ഇതിനായി ഉപയോഗപ്പെടുത്തും.

80 മുറികളാണ് തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിലെ പേ വാർഡിൽ ഉള്ളത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ഒരുക്കിയ ഐസൊലേഷൻ വാർഡിനുള്ളിലെ ഐ.സി.യു സൗകര്യം വർധിപ്പിക്കാനും തീരുമാനിച്ചു.

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തി. അഡിഷണൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ശ്രീദേവി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

14 പേരാണ് കൺട്രോൾ റൂമിലെ കോൾ സെന്‍ററിൽ പ്രവർത്തിക്കുന്നത്. അഡിഷണൽ ഡി.എം.ഒ ഡോ. ആർ. വിവേകാണ് മേൽനോട്ടം നൽകുന്നത്. ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന സർവൈലൻസ് യൂനിറ്റും കലക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - covid 19 more isolation ward will put up in ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.