പെരിന്തൽമണ്ണ: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയുടെ ജനകീയ അടുക്കള മുനിസിപ്പൽ കോംപ്ലക്സിൽ തുടങ്ങി. 20 രൂപക്ക് ഉച്ചഭക്ഷണം നൽകാനാണ് സർക്കാർ നിർദേശം. കഴിക്കുന്നവർക്ക് ഇഷ്ടമുള്ള തുക ബോക്സിൽ നിക്ഷേപിച്ചാൽ മതി. ൈകയിൽ പണമില്ലാത്തവർക്കും ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം നൽകും.
നഗരത്തിലെ അശരണർ, കൂലിവേലക്കാർ, തൊഴിലാളികൾ, കടകളിലെ തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ജീവനക്കാർ തുടങ്ങി ഏതൊരാൾക്കും ജനകീയ അടുക്കളയുടെ ഭക്ഷണം ലഭിക്കും. വിളമ്പുകാരല്ലാതെ കാഷ്യറുണ്ടാവില്ല. ഉച്ചക്ക് 12 മുതൽ മൂന്നുവരെ ഊൺ ലഭിക്കും. ലോക്ഡൗൺ കഴിയുന്നതുവരെ പാർസൽ മാത്രമാണ്. ഇളവുകൾ വരുന്ന മുറക്ക് ഇരുന്നു കഴിക്കാം. ആവശ്യമായ സ്ഥലം, ഫർണിച്ചർ, പാത്രങ്ങൾ അനുബന്ധ സൗകര്യങ്ങൾ വൈദ്യുതി വെള്ളം എന്നിവ നഗരസഭ ലഭ്യമാക്കി. നടത്തിപ്പ് െചലവിലേക്ക് സർക്കാർ കുടുംബശ്രീയുടെ ദാരിദ്യ നിർമാർജന ഫണ്ടിൽനിന്ന് ഒരുഭക്ഷണത്തിന് 10 രൂപയും 10.90 രൂപ നിരക്കിൽ അരിയും സബ്സിഡി നിരക്കിൽ പലവ്യഞ്ജനങ്ങളും ലഭ്യമാക്കും. ജനകീയ സഹായം കൂടി ചേർത്താണ് കുടുംബശ്രീ ആവശ്യക്കാർക്കെല്ലാം ഭക്ഷണം നൽകുക.
നിലവിലെ സമൂഹ അടുക്കള 16ന് അടച്ചിരുന്നു. കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണം ജനകീയ അടുക്കളയിലെത്തിച്ച് വിളമ്പും. ആദ്യഘട്ടത്തിൽ 500 പേർക്കാണ് ദിവസം ഭക്ഷണം. ഇത് ക്രമമായി വർധിപ്പിക്കും. ജനകീയ അടുക്കളയുടെ ഉദ്ഘാടനം പാർസൽ നൽകി നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം നിർവഹിച്ചു. വൈസ് ചെയർമാൻ നിഷി അനിൽ രാജ്, മുനിസിപ്പൽ സെക്രട്ടറി എസ്. അബ്ദുൽ സജിം, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പത്തത്ത് ആരിഫ്, ശോഭന, കെ. സുന്ദരൻ, അമ്പിളി മനോജ്, വന്ദന, സുരേഷ് കടവത്ത്, സി.ഡി.എസ് പ്രസിഡൻറ് എം. പ്രേമലത, എൻ.യു.എം.എൽ സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, റവന്യൂ സൂപ്രണ്ട് ഷീജ ടി. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.