കൊറോണക്കാലത്ത് ഈ മഹല്ലുകളെ മാതൃകയാക്കാം

കോഴിക്കോട്: മഹാമാരി വ്യാപിക്കുമ്പോൾ തൊഴിലും കൂലിയും നഷ്ടപ്പെട്ട ധാരാളം പേരുണ്ടാവും നമുക്ക് ചുറ്റിലും. ചുറ്റ ുമതിലിനപ്പുറം അയലത്തെ അടുപ്പെരിയുന്നുണ്ടോ എന്ന് നോക്കേണ്ട സമയമാണിത്. ഇക്കാര്യത്തിൽ മാതൃകയാവുകയാണ് ഏതാനും മഹല്ല് കമ്മറ്റികൾ.

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് മസ്ജിദുൽ ഹുദ, കണ്ണൂർ കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് മഹല്ല് കമ്മറ്റികളാണ് സമൂഹത്തിൻെറ വേദന അറിയാൻ ഒരു മുഴം മുമ്പേ ഇറങ്ങിത്തിരിച്ചത്. ജോലിക്ക് പോകാനാവാതെ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ആരെങ്കിലും മഹല്ല് പരിധിയിലുണ്ടെങ്കിൽ കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന അറിയിപ്പ് ഇവർ അംഗങ്ങൾക്ക് കൈമാറിക്കഴിഞ്ഞു. ആവശ്യക്കാർക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റ് നൽകാനാണ് തീരുമാനം.

മൂന്നു വർഷം മുമ്പ് രൂപവത്കരിച്ച മഹല്ല് ക്ഷേമനിധി കമ്മറ്റിയാണ് കീഴുപറമ്പിൽ ഇതിന് നേതൃത്വം നൽകുക. എല്ലാ വെളളിയാഴ്ചയും അംഗങ്ങളിൽ നിന്ന് സ്വരൂപിക്കുന്ന ചെറിയ തുകയാണ് പ്രവർത്തന മൂലധനമെന്ന് ക്ഷേമനിധി ചെയർമാൻ വൈ.പി യാസിർ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു.

സന്മനസ്സുകളുടെ സഹായവും സ്വീകരിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ റമദാൻ മാസത്തോടനുബന്ധിച്ച് സഹായ വിതരണം നടത്തിയിരുന്നു. കാഞ്ഞിരോടും വർഷങ്ങളായി വ്യവസ്ഥാപിതമായ രീതിയിലാണ് ചാരിറ്റി പ്രവർത്തനം നടക്കുന്നത്.

Tags:    
News Summary - covid 19 kozhikode manjid-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.