‘പൊലീസ് നടപടി ഫലപ്രദം; ജനം സഹകരിക്കണം’

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലെ പൊലീസ് നടപടി ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ കഴിഞ്ഞു. പൊലീസുമായി ഈ സാഹചര്യത്തിൽ സഹകരിക്കുകയാണ് വേണ്ടത്. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് പരിശോധിച്ച് അനുമതി നൽകാം.

എന്നാൽ, പൊലീസിനെ കബളിപ്പിക്കുകയാണെങ്കിൽ അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാം. ഇത്തരം പരിശോധന കൂടാതെ തടയുകയോ തിരിച്ചയക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണുണ്ടായത്. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം പൊലീസിന് നൽകിക്കഴിഞ്ഞു.

പൊരിവെയിലിൽ റോഡിലും ടൗണുകളിലും സേവനം ചെയ്യുന്ന പൊലീസുകാർക്ക് കുടിവെള്ളവും മറ്റ് സഹായങ്ങളും നൽകാൻ റസിഡന്‍റ്സ് അസോസിയേഷനുകളും സംഘടനകളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - covid 19 kerala updates friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.