കോവിഡ്​: ​കേരള-തമിഴ്​നാട്​ അതിർത്തികളിൽ നിയന്ത്രണം; മറീന ബീച്ച്​ അടച്ചു

ചെന്നൈ: രാജ്യത്ത്​ കോവിഡ്​ ബാധ പടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെ മറീന ബീച്ച്​ അടച്ചു. രോഗവ്യാപനം കുറക്കുന്ന തിൻെറ ഭാഗമായാണ്​ നടപടി. തമിഴ്​നാട്ടിൽ മൂന്ന്​ പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ പ്രധാന ആരാ ധനാലയങ്ങളും ആഴ്​ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടിയിടാൻ സർക്കാർ ഉത്തരവിറക്കി. ​ചെന്നൈ വിമാനത്താവളത്തിലും നി രീക്ഷണം ശക്തമാക്കി. തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം ഇതോടെ ആറായി.

അതേസമയം തമിഴ്​നാട്​ കേരളത്തിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി. ​കേരള രജിസ്​ട്രേഷനിലുള്ള ഒരു വാഹനം പോലും തമിഴ​്​നാട്​ അതിർത്തിയായ പുളിയറയിലൂടെ കടത്തിവിടില്ല. പത്തുദിവസം ഈ നിയന്ത്രണം തുടരാൻ തെങ്കാശി കലക്​ടർ പൊലീസിന്​ നിർദേശം നൽകി.

പുളിയറയിലെത്തിയ തമിഴ്​നാട്​ ​രജിസ്​ട്രേഷൻ വാഹനങ്ങൾ മാത്രമാണ്​ ശനിയാഴ്​ച കടത്തിവിട്ടത്​. ശക്തമായ പരിശോധനകൾക്ക്​ ശേഷമാണ്​ ഈ വാഹനങ്ങളും കടത്തിവിടുന്നത്​. പച്ചക്കറികളും അവശ്യ സാധനങ്ങളും കടത്തിവിടാത്തതിനാൽ കേരളത്തെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

കൊല്ലം ആര്യങ്കാവ്​ അതിർത്തിയും തമിഴ്​നാട്​ അടച്ചു. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ വാഹനങ്ങൾ കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.അതേസമയം ആര്യങ്കാവ്​ ചെക്ക്​ പോസ്​റ്റിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി. യാത്രക്കാർ റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു.

കേരളത്തിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾ കന്യാകുമാരി വഴി കടത്തിവിടില്ലെന്ന്​ കന്യാകുമാരി ജില്ല കലക്​ടർ പ്രശാന്ത്​ വടനേരം അറിയിച്ചു. കളിയിക്കാവിള ചെക്ക്​ പോസ്​റ്റിൽ കലക്​ടർ നേരി​ട്ടെത്തി ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി.

Full View
Tags:    
News Summary - covid 19- kerala Tamilnadu Checkpost -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.