ഇറ്റലിയിൽ നിന്നാണെന്ന് അറിയിച്ചിരുന്നില്ല; പത്തനംതിട്ടയിലെ കുടുംബത്തിന്‍റെ വാദം തള്ളി കലക്ടർ

കൊച്ചി: ഇറ്റലിയിൽ നിന്ന് വരികയാണെന്ന കാര്യം വിമാനത്താവളത്തിൽ അറിയിച്ചിരുന്നുവെന്ന കോവിഡ് ബാധിതനായ പത്തനംത ിട്ട സ്വദേശിയുടെ വാദം തള്ളി എറണാകുളം ജില്ല കലക്ടർ എസ്. സുഹാസ്. കോവിഡ് സാഹചര്യത്തിൽ വിമാനത്താവളത്തിൽ പാലിക്കേണ്ട നടപടികൾ ഇവർ പാലിച്ചില്ല. ഇമിഗ്രേഷൻ അധികൃതരോടും ഇവർ വിവരം നൽകിയിരുന്നില്ല -കലക്ടർ പറഞ്ഞു.

ഇമിഗ്രേഷൻ അധികൃതരോട് വിവരം നൽകിയിരുന്നെങ്കിൽ ഹെൽപ് ഡസ്കിൽ അറിയിച്ച് തുടർനടപടികൾ എടുക്കാമായിരുന്നു. ഇറ്റലിയിൽ നിന്ന് വരുന്നവർ റിപ്പോർട്ട് ചെയ്യണമെന്നും ഫോം പൂരിപ്പിച്ച് നൽകണമെന്നും വിമാനത്തിനുള്ളിൽ അനൗൺസ് ചെയ്യുന്നുണ്ടെന്നും കലക്ടർ പറഞ്ഞു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമുള്ള എല്ലാ നടപടികളും വിമാനത്താവളത്തിൽ സ്വീകരിക്കുന്നുണ്ട്.

എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നു വയസുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ അച്ഛനെയും അമ്മയെയും നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്. കുടുംബം സഞ്ചരിച്ച വിമാനത്തിലെ മറ്റ് യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജില്ലയിൽ 13 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടെന്നും കലക്ടർ അറിയിച്ചു.

ആംബുലൻസ് അയക്കാമെന്ന് പറഞ്ഞിട്ട് പോലും പത്തനംതിട്ടയിലെ കുടുംബം ആശുപത്രിയിലെത്താൻ തയാറായില്ലെന്ന് പത്തനംതിട്ട കലക്ടർ പി.ബി. നൂഹ് പറഞ്ഞു. ഇവർ വിവരം മറച്ചുവെച്ചതാണ് കൂടുതൽ പേർക്ക് പകരാൻ കാരണമായത് -അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ച് പേർക്ക് വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ടയിൽ 10 പേരെ കൂടി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ നിർദേശം നൽകി. പത്തനംതിട്ടയിലെ കോടതികളിൽ 13 വരെ റെഗുലർ സിറ്റിങ് ഒഴിവാക്കി.

p>Latest Video

Full View
Tags:    
News Summary - covid 19 ernakulam collector s suhas deny claims of pathanamthityta family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT