പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പത്തനംതിട്ട വടശ്ശേരിക്കര സ് വദേശി ഷേര്‍ളി എബ്രഹാമിന് (62)​ ഒടുവിൽ രോഗമുക്തി. ഇവർ വെള്ളിയാഴ്​ച ആശുപത്രി വിട്ടു. 20 തവണ കോവിഡ് പരിശോധന ഫലങ്ങള്‍ പ ോസിറ്റീവായിരുന്ന ഷേര്‍ളിയുടെ അവസാന രണ്ട് പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തില്‍ തുടരും. ഷേര്‍ളിക്ക് മികച്ച ചികിത്സ നല്‍കിയ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.

നീണ്ട ആശുപത്രി വാസത്തിനുശേഷം സുഖപ്പെട്ട ഷേര്‍ളിക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു. ഇറ്റലിയില്‍നിന്നും റാന്നിയിൽ വന്ന കുടുംബത്തി​ൽനിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഷേര്‍ളിക്കും മകള്‍ക്കും കോവിഡ് പിടിപെട്ടത്. മാര്‍ച്ച് എട്ടിനാണ് ഷേര്‍ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 10നാണ് രോഗം സ്ഥിരീകരിച്ചത്. ആരംഭ സമയത്ത് ചെറിയ രോഗ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രമേഹ രോഗം ഇല്ലായിരുന്നു. എന്നാല്‍, രക്താതിസമ്മര്‍ദവും കൊളസ്‌ട്രോളും കൂടിയ അവസ്ഥയിലായിരുന്നു.

48 ദിവസത്തിനുശേഷം ആശുപത്രിയില്‍നിന്നും പടിയിറങ്ങുമ്പോള്‍ ഷേര്‍ളിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമു​െണ്ടന്ന്​ ആശുപത്രിയിൽനിന്നും യാത്രയാകു​േമ്പാൾ ഷേർളി പറഞ്ഞു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമൊക്കെ എ​​െൻറ മക്കളാ... പ്രതിഭ ഡോക്ടറെ ഞാന്‍ മോളെ എന്നല്ലാതെ വിളിക്കില്ല. ശരിക്കും അവര്‍ക്കും അങ്ങനെ തന്നെയാണ്. എനിക്ക് വീടു പോലെയായിരുന്നു ഇവിടം. നാനാജാതി മതസ്ഥരാണ് എനിക്കുവേണ്ടി പ്രാർഥിച്ചത്. എല്ലാവരോടും നന്ദി മാത്രം ഷേർളി പറഞ്ഞു. പത്തനംതിട്ട ജില്ല കലക്ടര്‍ പി.ബി. നൂഹ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എന്നിവരുടെ ഏകോപനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ. അഭിലാഷ്, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരാണ് ചികിത്സക്ക്​ നേതൃത്വം നല്‍കിയത്.

Tags:    
News Summary - Covid 19 discharge-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.