Posted On
date_range Updated On
date_range കൊറോണക്കെതിരെ ഗോമൂത്ര ചികിത്സ; അടിയന്തര പ്രമേയ നോട്ടീസ് നൽകി ഹൈബി ഈഡൻ
ന്യൂഡൽഹി: കോവിഡ് 19നെ തുരത്താൻ ഗോമൂത്ര ചികിത്സയെന്ന തരത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഹൈബി ഈഡൻ എം.പി.
പകർച്ച വ്യാധി പടരുന്നതിന് മുമ്പ്, രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിര പോരാടേണ്ടുന്ന നിർഭാഗ്യകരമായ അവസ്ഥയിലാണ് നാം. ഈ ആധുനിക കാലഘട്ടത്തിലും നമ്മുടെ രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള അന്ധവിശ്വാസ പ്രചരണങ്ങളാണ് നടക്കുന്നതെന്നും ഹൈബി കുറ്റപ്പെടുത്തി.
മാരക വൈറസിനെതിരെ ശാസ്ത്രീയമായി പോരാടേണ്ട സാഹചര്യത്തിലാണ് ഇത്തരം തെറ്റായ മാതൃകകൾ ഭരണക്ഷി പാർട്ടിയുടെ അനുയായികളിൽ നിന്നുണ്ടാകുന്നത്. വൈറസിനെതിരെ ലോകം മുഴുവൻ പോരാടുബോൾ അവരുടെ കഠിനാധ്വാനത്തെ പോലും പരിഹസിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള സർക്കാറിൻെറ നിശബ്ദതയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.