Posted On
date_range Updated On
date_range അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത്
കൊല്ലം: കോവിഡ്- 19 മുൻകരുതൽ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് അധികൃതരുടെ പരാതി. കരുനാഗപ്പള്ളി അമൃതപുരി അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതരാണ് കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകിയത്.
കോവിഡ് മുൻ കരുതലിെൻറ ഭാഗമായുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കാതെ, വിദേശ അന്തേവാസികളുടെ വിവരങ്ങൾ മറച്ചുവെച്ച അമൃതാനന്ദമയീ മഠത്തിനെതിരെ പരാതി നൽകാൻ ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.