കണ്ണൂർ: ജില്ലയിൽ സമ്പർക്കം വഴിയുള്ള കോവിഡ് ബാധ വീണ്ടും വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കിടെ അഞ്ചുപേർക്കാണ് സമ്പർക്കം വഴി കോവിഡ് ബാധിച്ചത്. ഇവരുമായി നിരവധിപേരാണ് സമ്പർക്കത്തിലേർെപ്പട്ടതെന്നതിനാൽ രോഗവ്യാപനത്തിെൻറ തോത് വർധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ജൂൺ 13ന് നാലുപേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച എയർ ഇന്ത്യ ജീവനക്കാരുടെ സമ്പർക്ക പട്ടികയിലുള്ള മൂന്നുപേർക്കും കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രവാസികളുമായി കൊല്ലത്തേക്ക് പോയ മുഴക്കുന്ന് സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുമാണ് രോഗബാധയുണ്ടായത്. ഇതിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെയും മുഴക്കുന്ന് സ്വദേശിയായ വ്യാപാരിയുടെയും സമ്പർക്കപട്ടിക സങ്കീർണമായിരുന്നു. കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാരടക്കം 40 ജീവനക്കാർ ക്വാറൻറീനിൽ പോയിരുന്നു.
കോവിഡ് ബാധിച്ച ഡ്രൈവർ കണ്ണൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥരുമായും ഡ്രൈവർമാരുമായും അടുത്തിടപഴകിയിരുന്നു. വ്യാപാരിയുമായി അടുത്തിടപഴകിയവരും നിരീക്ഷണത്തിലായി. വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂർ സ്വദേശിയായ എക്സൈസ് ഡ്രൈവർ സുനിലിെൻറ സമ്പർക്ക പട്ടികയും നീണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് 18 സഹപ്രവർത്തകർ ക്വാറൻറീനിലായി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ 14കാരനുമായി ബന്ധപ്പെട്ട് നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.