തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗ ം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട് സ്വദേശികളാണ്. 15 പേർ രോഗമുക്തി നേടി. മൂന്ന് പേർക്കും സമ്പർക്കത്തില ൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പുതുതായി 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,725 ആയി കുറഞ്ഞു. കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്നെത്തിയ 57 പേരെ ഇരിട്ടിയിലെ കോവിഡ് കെയർ സെൻററിലാക്കി. നിർധന രോഗികൾക്ക് മരുന്നുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിൽ നില നിൽക്കുന്ന തടസ്സം നീക്കണമെന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
കോവിഡിനെ പ്രതിരോധിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് കുടുംബശ്രീ നടത്തുന്നത്. കുടുംബശ്രീ വഴി 2000 കോടി വായ്പയായി നൽകിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പലതും ജനകീയ ഹോട്ടലുകളായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.