തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റേത് അപകട മരണം തന്നെയെന്ന് കോടതി. സി.ബി.എം റിപ്പോർട്ട് അംഗീകരിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. സി.ബി.ഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന ബാലഭാസ്കറിന്‍റെ പിതാവ് നൽകിയ ഹരജി കോടതി തള്ളി.
അതേസമയം, വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പിതാവ് ഉണ്ണി പ്രതികരിച്ചു.
കേസിലെ പ്രതി ഡ്രൈവർ അർജുൻ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. എന്നാൽ, അപകടം ഗൂഢലോചനയുടെ ഭാഗമാണെന്നാണ് ബാലഭാസ്കറിന്റെ കുടുംബത്തിന്റെ ആരോപണം.
2019 സെപ്റ്റംബർ 25ന് പുലർച്ചെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. മകൾ അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.