തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി നിരീക്ഷിച്ചു. ആദ്യ ഘട്ടത്തിൽ അറസ്റ്റിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 25പേരെ പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ സി.പി.എം മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി അടക്കമുള്ളവർ പിടിയിലായിരുന്നു. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് റിപ്പോർട്ട് നൽകിയിരുന്നു. സി.പി.എം നടത്തിയത് കലാപ ശ്രമമാണെന്നും പൊലീസ് സംയമനം പാലിച്ചതോടെയാണ് കലാപം ഒഴിവായതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.