കൊച്ചി: പിതാവ് വഴി മതം മാറ്റത്തിന് വിധേയയായ യുവതിയുടെ എസ്.എസ്.എൽ.സി ബുക്കിലെ പേരുകളും മതവും ജാതിയുമടക്കം തിരുത്തി നൽകണമെന്ന് ഹൈകോടതി ഉത്തരവ്. ക്രിസ്തുമതത്തിൽ ജനിച്ചെങ്കിലും ഇസ്ലാം മതത്തിലേക്ക് മാറിയ പിതാവിെൻറ നിർദേശപ്രകാരം എസ്.എസ്.എൽ.സി ബുക്കിലും അഡ്മിഷൻ എൻട്രിയിലും േചർത്ത പേരുകൾ യുവതിയുടെ രേഖകളിൽനിന്ന് മാറ്റി തിരുത്തി നൽകാനാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
പ്രേത്യക സാഹചര്യത്തിെല പ്രേത്യക തരം കേസായതിനാലാണ് തിരുത്തലിന് ഉത്തരവിടുന്നതെന്നും കീഴ്വഴക്കമാക്കരുതെന്നും കോടതി വ്യക്തമാക്കി. മഞ്ചേരി സ്വദേശിനിയായ യുവതിയുടെ ഹരജിക്ക് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഗവ. പരീക്ഷ ജോയൻറ് കമീഷണറുമടക്കം നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
ഹരജിക്കാരി സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇസ്ലാം മതം സ്വീകരിച്ച പിതാവ് ജോണിയാണ് സ്കൂൾ രേഖകളിൽ മാതാപിതാക്കളുെടയും കുട്ടിയുെടയും പേരും മതവും തിരുത്തിച്ചത്. ഇതിനിടെ, പിതാവിനെ കാണാതായി. കോളജ് പഠനകാലങ്ങളിൽ അപേക്ഷകളിൽ ക്രിസ്ത്യൻ എന്നാണ് യുവതി അവകാശപ്പെട്ടത്. ഹരജിക്കാരി അറിയാതെ ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു.
ഇത് ഹരജിക്കാരിയുടെ മൗലികാവകാശത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ ഉദാരസമീപനം സ്വീകരിക്കുന്നതാണ് ഉചിതം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.