േകാട്ടയം/ചങ്ങനാശ്ശേരി: സി.പി.എം നഗരസഭ അംഗത്തിെൻറ പരാതിയിൽ ചങ്ങനാശ്ശേരി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് വീഴ്ചയിൽ വ്യക്തതയില്ലാതെ അന്വേഷണസംഘം. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സുനിൽകുമാറിെൻറ മൃതദേഹത്തിൽ മർദനമേറ്റ പാടുകളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മർദനമേറ്റ തരത്തിലുള്ള പാടുകൾ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികസൂചന. എന്നാൽ, ഇത് പൊലീസ് മർദനം മൂലമാണെന്ന് ഉറപ്പിക്കാനായിട്ടില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാഴോ മൃതദേഹം എടുത്തുമാറ്റുേമ്പാേഴാ ഇത്തരം മുറിവുകൾ ഉണ്ടാകാമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ശനിയാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഭവം അന്വേഷിക്കുന്ന കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പി. പടന്നയിലിൽ പറഞ്ഞു. ഇതിലെ നിഗമനങ്ങളുെട അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ആത്മഹത്യക്കുറിപ്പിൽ പൊലീസിനെ കുറ്റെപ്പടുത്തിയിട്ടുെണ്ടന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ സ്ഥിരീകരിച്ചു. ഇക്കാര്യങ്ങളെല്ലാം അന്വേഷണസംഘം പരിശോധിക്കും. ശാസ്ത്രീയ തെളിവുകളും പരിശോധിക്കും. സുനിലിന് ഒപ്പമുണ്ടായിരുന്ന രാജേഷിെൻറ മൊഴി നിര്‍ണായകമാണ്. ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ രാജേഷിെൻറ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമേ പൊലീസ് വീഴ്ചയുണ്ടായിട്ടുേണ്ടായെന്ന് പറയാനാകൂയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാജേഷിനെ ബന്ധെപ്പടാൻ ശ്രമിച്ചെങ്കിലും കെണ്ടത്താനായില്ല. ആത്മഹത്യക്കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സുനിൽകുമാർ സ്റ്റേഷനിലുണ്ടായിരുന്ന സമയത്ത് അവിടെയുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. പൊലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും. പരാതി നൽകിയ അഡ്വ. സജികുമാറിനെയും ചോദ്യം ചെയ്യും. അതിനിടെ, സുനില്‍കുമാറിനെയും രേഷ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണന്‍ചിറ പാണ്ടന്‍ചിറയിലെ കുറ്റിക്കാട്ടുനടയിലെ വാടകവീട്ടിൽ വ്യാഴാഴ്ച രാവിലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മൂന്നുമണിക്കൂറോളം നടത്തിയ പരിശോധനയിൽ രേഷ്മയുടെ ആത്മഹത്യക്കുറിപ്പ്, മരണത്തിനു ഉപയോഗിച്ച വിഷലായനി എന്നിവയും പരിശോധിച്ചു.
ആത്മഹത്യക്കുറിപ്പിെൻറ പൂര്‍ണരൂപം
സജിയണ്ണൻ പൊലീസിന് കാശ് കൊടുത്ത് സുനിയേട്ടനെ ഒരുപാട് ഉപദ്രവിച്ചു’
ചങ്ങനാശ്ശേരി: സ്വര്‍ണാപഹരണ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യക്കുറിപ്പിെൻറ പൂര്‍ണരൂപം:
‘ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ മരണത്തിന് അഡ്വ. സജികുമാറാണ് കാരണം. സുനിയേട്ടന് പണിക്കിരുന്ന ഇടത്തുനിന്ന് സ്വര്‍ണം പോയെന്ന് കേസ് കൊടുത്തിരിക്കുകയാണ്. ഇന്നലെ സുനിയേട്ടനെ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒരുപാട് അടിച്ചും ഉപദ്രവിച്ചും കുറ്റം സമ്മതിപ്പിക്കുംവിധം എഴുതി വാങ്ങി. 600 ഗ്രാം സ്വര്‍ണം പോയി എന്ന് പറയുന്നു. സുനിയേട്ടന് അവിെട പണിക്ക് ഇരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി.
ഇതിനിടയില്‍ കുറച്ച് കുറച്ച് സ്വര്‍ണം എടുത്തിട്ടുണ്ട്. അതില്‍ 100 ഗ്രാം കാണും. ബാക്കി സജികുമാര്‍ അയാളുടെ വീട് നിര്‍മാണത്തിന് വിറ്റിട്ടുണ്ട്. എന്നാല്‍, ആ കണക്കും അയാളും എസ്.ഐ ഷമീറും ചേര്‍ന്ന് സുനിയേട്ടനുമേല് കുറ്റാരോപണം നടത്തുകയാണ്. സജിയണ്ണന്‍ ഷമീറിനും മറ്റു പൊലീസുകാര്‍ക്കും കാശ് കൊടുത്ത് സുനിയേട്ടനെ ഒരുപാട് ഉപദ്രവിച്ചു. ഞങ്ങളുടെ കൈയില്‍ സമ്പാദ്യമായി ഒന്നുമില്ല. ഇന്ന് എട്ട് ലക്ഷം രൂപ കൊടുക്കണമെന്ന് പേപ്പറില്‍ എഴുതി ഒപ്പുവെച്ചാണ് സ്റ്റേഷനില്‍നിന്ന് വിട്ടത്. ഒരുപാട് കടത്തിനുമേലെയാണ് ഞങ്ങള്‍ ജീവിക്കുന്നത്.
എെൻറ ഉണ്ടായിരുന്ന താലിമാലയും കമ്മലും ചെയിനും വിറ്റതും എസ്.കെ.എസ് ഗ്രൂപ്പില്‍നിന്ന് എടുത്തും കടം വാങ്ങിയതുമായ കാശ് ഉപയോഗിച്ചാണ് ഞങ്ങള്‍ പുതിയ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. അവര്‍ പറയുന്നത് നല്കാന് ഞങ്ങള്‍ക്ക് കഴിയില്ല. സുനിയേട്ടനൊപ്പം ഞാനും പോകുന്നു’. രേഷ്മ എഴുതിയതായുള്ള കത്തിൽ ഇരുവരുടെയും ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.