മൂന്ന് ലക്ഷം വില വരുന്ന വളർത്തുമൃഗങ്ങളെ ബാ​ഗിനുള്ളിൽ ഒളിപ്പിച്ച് കടത്തി; നെടുമ്പാശേരിയില്‍ ദമ്പതികൾ പിടിയിൽ

കൊച്ചി: വളർത്തുമൃഗങ്ങളെ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. ബാങ്കോക്കില്‍ നിന്നുമാണ് ദമ്പതികളെത്തിയത്. പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. ലഗേജ് ബാഗിനകത്തായിരുന്നു മൃഗങ്ങളുണ്ടായിരുന്നത്.

രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവോ തത്തയെയുമാണ് കസ്റ്റംസ് പിടികൂടിയത്. ഇവക്ക് മൂന്നുലക്ഷം രൂപ വില വരും. വളർത്തുമൃഗങ്ങളെ ആര്‍ക്ക് കൈമാറാനാണ് എത്തിച്ചത് എന്ന് വ്യക്തമല്ല. ഇതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

തുടരന്വേഷണത്തിനായി ദമ്പതികളെ കസ്റ്റംസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Tags:    
News Summary - Couple arrested in Nedumbassery for smuggling pets worth Rs. 3 lakh hidden in bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.