കൃഷി ഓഫിസർ ജിഷമോൾ
ആലപ്പുഴ: വനിത കൃഷി ഓഫിസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ പാലക്കാട് പിടിയിലായ നാലു പ്രതികളെ ആലപ്പുഴ സൗത്ത് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങും.വാളയാർ പൊലീസ് അറസ്റ്റ് ചെയ്ത വനിത ഓഫിസറുടെ സുഹൃത്ത് ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടിൽ എം. അജീഷ് കുമാർ (25), അവലൂകുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), കാളാത്ത് വേലിൽ എസ്. ഷാനിൽ (38), ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ തെളിവുകൾ കിട്ടുകയുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. കള്ളനോട്ട് വിതരണത്തിൽ പങ്കാളികളായ തൃക്കുന്നപ്പുഴ പല്ലന മാവുന്നയിൽ അനിൽകുമാർ (48), ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിതറ സുരേഷ് ബാബു (50), ആലപ്പുഴ സക്കറിയ ബസാർ യാഫി പുരയിടം ഹനീഷ് ഹക്കിം (36) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടികൂടിയ പ്രതികളെ ചോദ്യചെയ്തപ്പോഴാണ് കൃഷി ഓഫിസർക്ക് കള്ളനോട്ട് നൽകിയ വിവരം പൊലീസിന് ലഭിച്ചത്. പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണെന്നാണ് നിഗമനം. അതിനാൽ അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ഇവർക്ക് ബന്ധമുള്ളതായി സംശമുണ്ട്.
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസര്‍ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്.ഇവരിൽനിന്ന് കിട്ടിയ മൊഴിയും ഫോൺകാൾ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റ് പ്രതികളെ പാലക്കാടുനിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.