നടിക്കെതിരായ അക്രമം: പ്രതി ദൈവമാണെങ്കിലും പിടികൂടും –മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ പറ്റാത്ത പല പ്രവണതകളുമാണ്​ നടിക്ക്​ നേരെയുണ്ടായ അക്രമത്തിനു കാരണമെന്ന്​​ സാംസ്​കാരിക മന്ത്രി എ.കെ ബാലൻ. ഇത്തരം പ്രവണതകൾ പൂർണമായും ഇല്ലാതാക്കണം. അംഗീകരിക്കാനാകാത്ത പ്രവണതകൾക്ക്​ ഏത്​ വലിയവൻ നേതൃത്വം നൽകിയാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. അത്​ ദൈവം ഏതെങ്കിലും ജീവരൂപത്തിൽ വന്നതാണെങ്കിൽ പോലും പിടികൂടു​മെന്ന്​ അദ്ദേഹം പറഞ്ഞു.

അന്വേഷണം ക്വ​േട്ടഷൻ സംഘങ്ങളിൽ മാത്രം ഒതുക്കില്ല. സിനിമ –രാഷ്​ട്രീയ മേഖലകളിൽ നിന്നുള്ളവരെയും അന്വേഷണത്തിൽ ഉൾക്കൊള്ളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - cought that culprit if that is god -A K balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.