കോഴക്കേസ്: പ്രസീത അഴീക്കോടിന്‍റെ മൊഴിയെടുത്തു

കണ്ണൂര്‍: എൻ.ഡി.എയുമായി സഹകരിക്കാൻ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടി​െൻറ മൊഴി ​ൈ​ക്രംബ്രാഞ്ച്​​ രേഖപ്പെടുത്തി. ഇത്​ രണ്ടാം തവണയാണ്​ അന്വേഷണസംഘം പ്രസീതയുടെ മൊഴിയെടുക്കുന്നത്​. നേരത്തെ പ്രസീതയടക്കം ജെ.ആർ.പിയിലെ മൂന്നു പേരുടെ മൊഴി ​ക്രൈം ബ്രാഞ്ച്​ രേഖപ്പെടുത്തിയിരുന്നു. മൂവരും അന്ന്​ സുരേന്ദ്രൻ​ ജാനുവിന്​ പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതേ തുടർന്ന്​ കൂടുതൽ തെളിവ്​ ശേഖരിക്കാനാണ്​​ രണ്ടാമതും മൊഴിയെടുക്കുന്നത്​.

വ്യാഴാഴ്​ച വയനാട്​ ക്രൈം ബ്രാഞ്ച് സംഘം കണ്ണൂര്‍ പൊലീസ് സെൻററില്‍ െവച്ചാണ് മൊഴിയെടുത്തത്​​. പ്രസീതയില്‍നിന്ന് ഫോൺകാൾ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചതായാണ്​ വിവരം. അതേസമയം, കേസില്‍ സി.കെ. ജാനുവി​െൻറയോ സുരേന്ദ്ര​െൻറയോ മൊഴി ഇതുവരെ എടുത്തിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇവരെ ചോദ്യം ചെയ്യാനാണ് സാധ്യത. സി.കെ. ജാനുവിനെ എന്‍.ഡി.എയിലേക്ക് എത്തിക്കാന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയതായാണ് പ്രസീത അഴീക്കോടി​െൻറ ആരോപണം. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ െവച്ച് 10 ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്​റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളുമായുള്ള ഫോൺ ശബ്​ദരേഖ പ്രസീത േനരത്തെ പുറത്തുവിട്ടിരുന്നു. 

Tags:    
News Summary - Corruption case: Praseetha Azhikode statement taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.