തിരുവനന്തപുരം: ബന്ധു നിയമന കേസിൽ ഇ.പി ജയരാജന് വിജിലൻസ് ക്ലീൻ ചീറ്റ് നൽകി. വിജിലൻസ് എസ്.പി ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.പി ജയരാജനെ കുറ്റ വിമുക്തനാക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. വിജിലൻസ് ഡയറക്ടറുെട പരിശോധനക്ക് ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. നിയമന നടപടിയില്‍ സാമ്പത്തിക നേട്ടമോ, അധികാര ദുര്‍വിനിയോഗമോ ജയരാജന്‍ നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതിനാൽ കേസ് അവസാനിപ്പിക്കാമെന്നാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം.
2016 ഒക്ടോബര്‍ ഒന്നിന്, ബന്ധുവായ പി. കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ എം.ഡിയായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇതാണ് വിവാദമായത്. തുടർന്ന് സുധീർ നമ്പ്യാർ പദവി ഏറ്റെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.