തിരുവനന്തപുരം: കൊറോണബാധ സ്ഥിരീകരണത്തിന് കാത്തുനിൽക്കാതെ എല്ലാ ജില്ലയിലും അ ടിയന്തര സജ്ജീകരണങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം. നിലവിൽ രോഗം സ്ഥിരീകരിച്ച മൂ ന്ന് ജില്ലയിലാണ് അതിജാഗ്രത ക്രമീകരണം. ഇവർ മൂന്നുപേരും അടുത്ത സാമീപ്യമുള്ളവരു ം സഹപാഠികളുമാണ്. സമാനസ്വഭാവത്തിൽ രോഗബാധിതരുമായി സാമീപ്യമുള്ള 82 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 40 പേർ തൃശൂരിലാണ്. ശേഷിക്കുന്നവർ മറ്റ് ജില്ലകളിലും.
നിലവിലെ രോഗ സ്ഥിരീകരണസ്വഭാവം ആവർത്തിച്ചാൽ മറ്റു ജില്ലകളിൽ നിരീക്ഷണത്തിലുള്ളവർക്കും വൈറസ് ബാധക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. ഇൗ സാഹചര്യത്തിലാണ് സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച് അടിയന്തരനടപടികളിലേക്ക് സർക്കാർ കടന്നത്.
ആശങ്ക വേണ്ട എന്ന് പറയുമ്പോഴും അതിജാഗ്രത വേണം എന്ന നിലയിലേക്ക് ആരോഗ്യവകുപ്പ് എത്തിക്കഴിഞ്ഞു. വൂഹാനില്‍നിന്ന് വന്നവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാത്തിടത്തോളം സ്ഥിതി നിയന്ത്രണവിധേയമാക്കാം എന്നാണ് സംസ്ഥാനത്തിെൻറ ആത്മവിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.