ബോബി ചെമ്മണൂർ
കൊച്ചി: അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂർ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കാക്കനാട്ടെ ജയിലിൽ പ്രത്യേക സൗകര്യം ഒരുക്കിനൽകിയതുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പൊലീസ് ഹൈകോടതിയിൽ.
നടിക്കുനേരെ ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ബോബി ജയിലിൽ കിടക്കുമ്പോഴാണ് സൂപ്രണ്ട് രാജു എബ്രഹാമിനെതിരെ ആരോപണമുയർന്നത്. ഇൻഫോപാർക്ക് പൊലീസ് ഇതുസംബന്ധിച്ച് കേസെടുത്ത സാഹചര്യത്തിൽ ജയിൽ സൂപ്രണ്ട് നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.
തുടർന്ന് ഹരജിയിലെ തുടർനടപടികൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചു.ജയിൽ ഡി.ഐ.ജി പി. അജയകുമാറുമായി ചേർന്ന് ജയിൽ സൂപ്രണ്ട് ബോബി ചെമ്മണൂരിന് പ്രത്യേക സൗകര്യംചെയ്ത് നൽകിയെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.