സ്രവപരിശോധന ഫലം വരുന്നതിനുമുമ്പ് മൃതദേഹം വിട്ടുനൽകിയത്​ വിവാദമാകുന്നു

കായംകുളം: കോവിഡ് ബാധിതയുടെ മൃതദേഹം സ്രവപരിശോധന ഫലം വരുന്നതിനുമുമ്പ് വിട്ടുനൽകിയ ഗവ. ആശുപത്രി നടപടി വിവാദമാകുന്നു. ഇതുമൂലം കൃഷ്ണപുരം കാപ്പിൽതറയിൽ പടീറ്റതിൽ സൈനബാക്കുഞ്ഞി​െൻറ (80) സംസ്കാരച്ചടങ്ങിൽ സംബന്ധിച്ചവരോട്​ ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി.

പനിബാധിതയായി ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സൈനബാക്കുഞ്ഞ് വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. തുടർന്ന് കോവിഡ് ടെസ്​റ്റിന്​ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിലേക്കാണ് നിർദേശിച്ചതെങ്കിലും കായംകുളത്താണ് എത്തിച്ചത്. പരിേശാധന കേന്ദ്രത്തിൽ സ്രവം ശേഖരിച്ചശേഷം മോർച്ചറിയിലേക്ക് മാറ്റേണ്ട മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. വീട്ടിലെത്തിച്ച മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൈകുന്നേരത്തോടെ സംസ്കരിച്ചു. എന്നാൽ, ശനിയാഴ്ച പരിശോധനഫലം വന്നതോടെയാണ് ഗവ. ആശുപത്രിയിലെ ഗുരുതരവീഴ്ച ചർച്ചയാകുന്നത്. ഇതോടെ മൃതദേഹം സന്ദർശിച്ചവരും പരിചരിച്ചവരുമടക്കം നൂറോളം പേരോടാണ് ക്വാറൻറീനിൽ പോകാൻ നിർദേശിച്ചിരുക്കുന്നത്.

സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പരിചരണത്തിന് നേതൃത്വം നൽകിയവരും വെട്ടിലായി. വിഷയത്തിൽ പൊലീസ് പരിശോധന റിപ്പോർട്ട് വാങ്ങുന്നതിലും ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതായാണ് അറിയുന്നത്. മോർച്ചറിയിൽ ഒഴിവില്ലാതിരുന്നതിനാലാണ് മൃതദേഹം വിട്ടുനൽകിയതെന്നും മറ്റ് ഏതെങ്കിലും മോർച്ചറിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ബന്ധുക്കൾക്കായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, മോർച്ചറി ഒഴിവുണ്ടായിരുന്നതായാണ് അറിയുന്നത്. ചില ബാഹ്യസമ്മർദങ്ങൾക്ക് അധികൃതർ വഴങ്ങിയതാണ് നടപടിക്രമങ്ങളിൽ വീഴ്ചവരാൻ കാരണമായതെന്നാണ് സൂചന.

Tags:    
News Summary - controversy that body was released before the results of covid patient out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.