Posted On
date_range Updated On
date_range പ്രളയക്കെടുതി: പ്രതിപക്ഷ നേതാവിെൻറ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു
തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവിെൻറ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0471-2318330, 9895179151, 9400209955, 9847530352, 8848515182 എന്നീ നമ്പറുകളിൽ വിളിച്ചാല്‍ ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകള്‍ അധികൃതരെ അറിയിച്ചു പരിഹാരം ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തല ഇന്ന് രാവിലെ മലപ്പുറത്തെ ദുരിത ബാധിതപ്രദേശങ്ങളായ കരുവാരക്കുണ്ട്, നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവിടങ്ങളിൽ സന്ദര്‍ശിച്ചു. കോഴിക്കോട്ടെയും വയനാടിലെയും എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളും സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.