തിരുവനന്തപുരം: ലോക്ഡൗൺ നീക്കിയാലും നിയന്ത്രണം തുടേരണ്ടിവരുമെന്ന് ആരോഗ്യവകുപ്പ്. വൈറസ് വ്യാപന വേഗവും സമൂഹവ്യാപനവും തടയാനാണ് ലോക്ഡൗൺ ഉപകരിക്കുക. ഇതോടെ വൈറസ് ഇല്ലാതാകുമെന്ന് പറയാനാകില്ല. അപ്രതീക്ഷിത സാഹചര്യങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ ഏപ്രിൽ 14 ഒാടെ ഒരു പരിധിവരെ വൈറസ് ഭീതി മറികടക്കാനാകും. എന്നാൽ, അവസാനിച്ചെന്ന് പറയാനാകില്ല. ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജനജീവിതം സാധാരണ നിലയിലാകാനും സമയമെടുക്കും. ഒാരോ ദിവസവും വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വലിയ വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ലോക്ഡൗണും നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധത്തിൽ ഫലപ്രദമാകുന്നെന്നാണ് പ്രാഥമിക കണക്ക്. പ്രതിദിനം നീരിക്ഷണത്തിലാകുന്നവരുടെ എണ്ണം കുറക്കാനായത് നിയന്ത്രണം മൂലമാണെന്നാണ് വിലയിരുത്തൽ. മാർച്ച് 26ന് കേരളത്തിൽ നിരീക്ഷണത്തിലായത് 25,461 പേരാണ്.
മാർച്ച് 28ന് 24,000 ഉം. ഏപ്രിലെ ആദ്യദിവസങ്ങളിൽ 1800ൽ താഴെയായി. യാത്ര കുറഞ്ഞതും സാമൂഹിക അവബോധവുമാണ് കാരണം. വൈറസ് വ്യാപനം തടയാൻ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് പനി ഇല്ലെങ്കിലും പരിശോധനക്കുള്ള തീരുമാനം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രോേട്ടാക്കോൾ. പുതിയ നിര്‍ദേശത്തില്‍ പനി ഇല്ലാതെ മറ്റ് ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ പരിശോധിക്കണം. പുറമെ വയറിളക്കത്തെക്കൂടി രോഗലക്ഷണങ്ങളിൽ ഉള്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.