ബൈജു കൊട്ടാരക്കരക്കെതിരായ കോടതിയലക്ഷ്യ ഹരജി 21ലേക്ക്​ മാറ്റി

കൊച്ചി: ചാനൽ പരിപാടിക്കിടെ നടി ആക്രമണ കേസിലെ വിചാരണ കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട്​ സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ ഹൈകോടതി സ്വമേധയ സ്വീകരിച്ച കോടതിയലക്ഷ്യക്കേസ് നവംബർ 21ന്​ പരിഗണിക്കാൻ മാറ്റി.

അന്നേ ദിവസം ബൈജു കൊട്ടാരക്കര നേരിട്ട് ഹാജരാകണമെന്ന്​ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.

കേസിൽ കുറ്റം സമ്മതിച്ച് ബൈജു പരസ്യമായി മാപ്പു പറയണമെന്ന് നേരത്തേ കോടതി നിർദേശിച്ചിരുന്നു. മേയ് ഒമ്പതിന്​ ഒരു ന്യൂസ് ചാനലിലെ ചർച്ചയിൽ വിചാരണ കോടതി ജഡ്‌ജി ഹണി. എം. വർഗീസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ബൈജു കൊട്ടാരക്കര കോടതിയലക്ഷ്യ നടപടി നേരിടുന്നത്​.

Tags:    
News Summary - Contempt of court petition against Baiju Kottarakkara postponed to 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.