തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധയുടെ തീവ്രതയനുസരിച്ച് ജില്ലകളെ തരംതിരിച്ചിട്ടില്ലെന്നും ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകൾ മാത്രമാകും പരിഗണിക്കുകയെന്നും ഇവിടങ്ങളിൽ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ലയാണ്. ഏത് പ്രദേശത്തായാലും കണ്ടെയ്ൻമെൻറ് സോൺ വിട്ട് സഞ്ചരിക്കാൻ അനുവദിക്കില്ല. മറ്റ് പ്രദേശത്ത് ഇൗ നിയന്ത്രണങ്ങൾ ബാധകമാകില്ല.
പൊലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ തുടർച്ചയായി ജോലി ചെയ്യുകയാണ്. ഇവർക്ക് വിശ്രമം ഉറപ്പാക്കുന്നകാര്യം പ്രത്യേകം പരിശോധിക്കും. നിരീക്ഷണത്തിലുള്ളവരുമായും റിവേഴ്സ് ക്വാറൻറീനിലുള്ളവരുമായും നിരന്തരം ബന്ധപ്പെടുന്നതിൽ വാർഡുതല സമിതികൾക്ക് കഴിയണം. അവർക്ക് ജോലിയിൽ പ്രയാസമോ മടുപ്പോ ഉണ്ടാകുമ്പോൾ അടുത്തസംഘത്തെ നിയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.